വഴിയോര കച്ചവടത്തിൻ്റെ നിലവാരമുയർത്താൻ സർക്കാർ സഹായം: തൊഴിലാളി പ്രതിനിധികൾക്ക് കിലെ പരിശീലനം നൽകി.

കൽപറ്റ : വഴിയോര കച്ചവടത്തിൻ്റെ നിലവാരമുയർത്താൻ സർക്കാർ സഹായം. വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി നിലവാരം മെച്ചപ്പെടുത്താൻ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻറ് എംപ്ലോയ്‌മെൻ്റ് ബോധവൽക്കരണ പരിപാടി തുടങ്ങി.

കേരളത്തിലെ തൊഴിലാളികളുടെയും തൊഴിൽ മേഖലയുടെയും ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സർക്കാർ തൊഴിൽ വകുപ്പ് സ്വയംഭരണ സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻറ് എംപ്ലോയ്മെൻറ് (കിലെ) ന്റെ ആഭിമുഖ്യത്തിൽ വയനാട് ജില്ലയിലെ വഴിയോര കച്ചവടകാർക്കായി കല്പറ്റ ഗ്രീൻ ഗേറ്റ്സ് ഹോട്ടലിലാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്.
വിവിധ സർക്കാർ പദ്ധതികളിലൂടെ വഴിയോര കച്ചവടക്കാർക്ക് വിവിധ ക്ഷേമ പദ്ധതികൾ നടപ്പാക്കുമെന്ന് കിലെ അധികൃതർ പറഞ്ഞു.

. കിലെ എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗം പി കെ അനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു. പരിപാടിക്ക് കോഴിക്കോട് ലോ കോളേജ് പ്രിൻസിപ്പൽ ഡോ.എൻ.കൃഷ്ണകുമാർ, എച്. ആർ. ട്രെയിനർ അബിൻ സി ഉബൈദ് എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Previous post രാഹുൽ ഗാന്ധി എം പി. 12-ന് വയനാട്ടിലെത്തും:13-ന് മീനങ്ങാടിയിൽ പൊതുസമ്മേളനം
Next post ഹരികുമാറിൻ്റെ മരണം: അന്വേഷണം നടത്തി കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണം:ടി. സിദ്ധിഖ് എം.എല്‍.എ
Close

Thank you for visiting Malayalanad.in