മുത്തങ്ങയിൽ മയക്കുമരുന്നുമായി രണ്ട് വ്യത്യസ്ത കേസുകളിലായി രണ്ട് പേർ അറസ്റ്റിൽ

.
കൽപ്പറ്റ: മുത്തങ്ങയിൽ മയക്കുമരുന്നുമായി രണ്ട് വ്യത്യസ്ത കേസുകളിലായി രണ്ട് പേർ അറസ്റ്റിൽ.
മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ വഹന പരിശോധനക്കിടയിൽ (0.04 ഗ്രാം) മൂന്ന് എൽ.എസ്.ഡി.സ്റ്റാമ്പ് , അഞ്ച് ഗ്രാം കഞ്ചാവ് എന്നിവ കൈവശം വച്ച കുറ്റത്തിന് ബാംഗ്ലൂർ സൗത്ത് ബേഗൂർ മെയിൻ തലക്കാവേരി റോഡ് അക്ഷയ് നഗർ ലാവണ്ടർ അപ്പാർട്ട്മെൻ്റിൽ താമസിക്കുന്ന രോഹിത്ത് രാജഗോപാൽ (38) എന്നയാളെ അറസ്റ്റ് ചെയ്തു.
എന്നയാളുടെ പേരിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അനുപ് വി.പിയും പാർട്ടിയും എൻ ടി.പി.സി. കേസ് എടുത്തു .ഇയാൾ സഞ്ചരിച്ചിരുന്ന ഫോർഡിന്റെ ഇക്കോ സ്പോർട് കാറും കസ്റ്റഡിയിൽ എടുത്തു. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ രാജേഷ് എം, സുനിൽ കുമാർ എം എ .സിവിൽ എക്സൈസ് ഓഫീസർമാരായ ഷാഫി. ഒ , അനിൽ എ. എന്നിവർ പങ്കെടുത്തു.

മറ്റൊരു കേസിൽ മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ വാഹന പരിശോധനക്കിടയിൽ 20 ഗ്രാം എം.ഡി.എം.എ കൈവശം വച്ച കുറ്റത്തിന് മലപ്പുറം കൊണ്ടോട്ടി വാഴക്കാട് വെട്ടത്തൂർ പരതക്കണ്ടി മുഹമ്മദ് ജെബിൻ കെ.പി ( 21 ) എന്നയാളുടെ പേരിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അനുപ് വി.പിയും പാർട്ടിയും എൻ.ഡി.പി. എസ്. കേസ് എടുത്തു. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ രാജേഷ് എം, സുനിൽ കുമാർ എം എ .സിവിൽ എക്സൈസ് ഓഫീസർമാരായ ഷാഫി. ഒ , അനിൽ എ. എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post പ്രഭാസ്-കൃതി സനോൻ വിവാഹം ; വാർത്ത അടിസ്ഥാന രഹിതം
Next post കേരളം ഭരിക്കുന്നത് തീവട്ടി കൊള്ളക്കാർ: വി. വി രാജൻ
Close

Thank you for visiting Malayalanad.in