കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ മെഗാ ക്വിസ്സ് നടത്തി

.
കൽപ്പറ്റ: കേരളത്തിലെ ജനാധിപത്യ മതേതര വിശ്വാസികളായ അധ്യാപകരുടെ ഏറ്റവും വലിയ കൂട്ടായ്മയായ കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ വർഷാവർഷങ്ങളിൽ നടത്തിവരുന്ന മെഗാ ക്വിസ്സിൻ്റെ ഈ വർഷത്തെ വൈത്തിരി ഉപജില്ലാ തല മത്സരം ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ കൽപ്പറ്റ എസ്കെ.എം.ജെ സ്കൂളിൽ വച്ച് നടത്തി..
വൈത്തിരി ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്ന് നൂറുകണക്കിന് വിദ്യാർഥികൾ പങ്കെടുത്തു വിജയികൾക്ക് ഇന്ത്യൻ നാഷണൽ കോൺഗ്രസ് വയനാട് ജില്ലാ പ്രസിഡണ്ടും എക്സ് എം.എൽ.എയുമായ എൻ..ഡി.അപ്പച്ചൻ സമ്മാനങ്ങൾ നൽകി..വിവിധ വിദ്യാലയത്തെ പ്രതിനിധീകരിച്ച് അധ്യാപകരും ഒരുപാട് രക്ഷാകർത്താക്കളും പരിപാടിയിൽ പങ്കെടുത്തു.. വിദ്യാർഥികളുടെ പ്രകടനം പൊതുവേ മികച്ച നിലവാരം പുലർത്തി..
കെ.പി.എസ്.ടി.എ വൈത്തിരി ഉപജില്ല പ്രസിഡണ്ട് ശ്രീജേഷ്.ബി.നായർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി.കെ. സേതു , വയനാട് ജില്ലാ പ്രസിഡൻറ് ഷാജു ജോൺ, ജില്ലാ ട്രഷറർ അനൂപ്.ടി.എം, ജില്ലാ എക്സിക്യൂട്ടീവ് അംഗം എം.മിനി, അജീഷ് സേവ്യർ, റെയ്ച്ചൽ.എസ്, എം.പി. കെ.ഗിരീഷ് കുമാർ,ഗോപീദാസ്, അനൂപ്കുമാർ, സുനിൽകുമാർ, ഷെഫീക്ക്.ആർ, വിജി.പി,ഷബ്ന.എം.കെ, സ്മിത.ആർ.,സിന്ധു കുമാരി.എസ്, ശ്രീജ.ടി.വി, രജനി.എം തുടങ്ങിയവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

Previous post കെ.പി.എസ്.ടി.എ വൈത്തിരി ഉപജില്ല സ്വദേശ് മെഗാ ക്വിസ് മത്സരം നടത്തി
Next post പ്രാദേശിക ഭരണനിർവഹണം;ജുനൈദ് കൈപ്പാണി മോഡൽ ശ്രദ്ധേയമാവുന്നു
Close

Thank you for visiting Malayalanad.in