ഹരിതരശ്മി പദ്ധതിയില്‍ ഉല്പാദിപ്പിച്ച പച്ചക്കറികള്‍ ഉള്‍പ്പെടുത്തിയുള്ള ആഴ്ച ചന്ത കല്‍പ്പറ്റ സിവില്‍ സ്റ്റേഷനില്‍ നടന്നു. ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസര്‍ ഇ.ആര്. സന്തോഷ് കുമാര്‍ ചന്ത ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ ഹരിതരശ്മി സംഘങ്ങളില്‍ നിന്നുള്ള പച്ചക്കറികള്‍ ഉള്‍പ്പെടുത്തി നടത്തിയ ചന്തയിലേക്ക് ഉല്പന്നങ്ങള് തേടി ആവശ്യക്കാര്‍ ഏറെയെത്തി. ക്യാബേജ്, കോളിഫ്ളവര്‍, ചൈനീസ് ക്യാബേജ്, പച്ചമുളക്, വഴുതന, പയര്‍ തക്കാളി, ടെര്‍ണിപ്പ്, വാഴക്കുല തുടങ്ങിയ ഇനങ്ങളാണ് കര്‍ഷകര്‍ വില്പനക്കെത്തിച്ചത്.
പട്ടിക വര്‍ഗ ജനവിഭാഗങ്ങളെ കാര്‍ഷിക മേഖലയിലേക്ക് ആകര്‍ഷിക്കാനും അതുവഴി അവരുടെ ജീവിത നിലവാരത്തിലും വരുമാനത്തിലും പുരോഗതി ഉറപ്പു വരുത്താനും പട്ടികവര്‍ഗ വികസന വകുപ്പ് സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്മെന്റ് വഴി നടപ്പിലാക്കുന്ന പദ്ധതിയാണ് ഹരിതരശ്മി. ജില്ലയില്‍ 130 സംഘങ്ങളിലായി 3000 കര്‍ഷകരാണ് പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇടനിലക്കാരില്ലാതെ ഉല്പന്നങ്ങള് വില്‍ക്കുന്നതിനാല്‍ കര്‍ഷകര്‍ക്ക് മികച്ച വില ഉറപ്പാക്കാനും സാധിക്കുന്നുണ്ട്. സിവില്‍ സ്റ്റേഷന് പരിസരത്ത് നടന്ന ചടങ്ങില്‍ കല്‍പ്പറ്റ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ജംഷീര്‍ ചെമ്പന്‍തോടിക, ട്രൈബല്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...
കൽപ്പറ്റ : ചുരത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഗതാഗത തടസ്സം പതിവാകുന്നു. ഇന്നലെ മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കാനുള്ള ശ്രമം നടക്കുകയാണ്. അടിസ്ഥാന യാത്ര സൗകര്യങ്ങളുടെ...
ബത്തേരി: കാട്ട്പോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. പാമ്പ്ര ഓർക്കടവ് പുനത്തിൽ പ്രേമകുമാരി (54) ആണ് പരിക്കേറ്റത് പുൽപ്പള്ളിയിൽ ജോലി കഴിഞ്ഞ് പാമ്പ്ര എസ്റ്റേറ്റ് വഴി വീട്ടിലേക്ക് പോകുമ്പോഴാണ്...