വിദ്യാഭ്യാസരംഗം ഏറെ ആശങ്കകൾ ഉണർത്തുന്നുണ്ടന്ന് മാർ ജോസ് പൊരുന്നേടം

.
ഒരു ബലൂണിനകത്ത് ഇരിക്കുന്നതുപോലെയാണ് നമ്മുടെ വിദ്യാഭ്യാസരംഗമെന്നും പുറംലോകത്തിന്റെ വളർച്ച പലപ്പോഴും അറിയുന്നില്ലെന്നും മാനന്തവാടി രൂപത മെത്രാൻ മാർ ജോസ് പൊരുന്നേടം പറഞ്ഞു. മറ്റു സംസ്ഥാനങ്ങളുടെ വളർച്ചയ്ക്കൊപ്പം എത്തണമെങ്കിൽ നിർമ്മിത ബുദ്ധി അടക്കമുള്ളവ ഉപയോഗിച്ച് മുന്നേറേണ്ടതുണ്ട് എന്നും അദ്ദേഹം ഓർമിപ്പിച്ചു. മാനന്തവാടി സെൻറ് ജോസഫ്സ് ടി.ടി.ഐയുടെ 67-ാം വാർഷികാഘോഷവും സർവീസിൽ നിന്ന് വിരമിക്കുന്ന പ്രിൻസിപ്പൽ അന്നമ്മ മേഴ്സി ആൻറണി, അധ്യാപിക പൗളി ദേവസി എന്നിവരുടെ യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നൂ മാർ ജോസ് പൊരുന്നേടം. കോർപ്പറേറ്റ് മാനേജർ ഫാ.സിജോ ഇളങ്കുന്നപ്പുഴ അധ്യക്ഷനായിരുന്നു. സ്കൂൾ മാനേജർ ഫാ. സണ്ണി മഠത്തിൽ സ്വാഗതം നേർന്നു. ഡിവിഷൻ കൗൺസിലർമാരായ ഷൈനി ജോർജ് ,പി വി ജോർജ് എന്നിവർ എൻഡോവ്മെൻറുകളും സമ്മാനങ്ങളും വിതരണം ചെയ്തു. എ.ഇ.ഒ എം. എം ഗണേശൻ ,പി.ടി.എ പ്രസിഡണ്ട് ഫിലിപ്പ് ചാണ്ടി കുടക്കച്ചിറ, എൻ. പി മാർട്ടിൻ, സിസ്റ്റർ ലിൻസി, ജെയ്മോള്‍ തോമസ് ,ഷെമലി ഫിലിപ്പ് ,ബിന്ദു പി.എൽ, മിനി ജോൺ, ജോസ് പള്ളത്ത്,ജോസ് ജോസഫ് ,മഞ്ജുഷ എം.എസ്, ഹരിത പ്രബിൻ, ആൻ മരിയ ബിജു, വിരമിക്കുന്നവരായ അന്നമ്മ മേഴ്സി ആൻറണി, പൗളി ദേവസി എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിദ്യാർത്ഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഗുണ്ടാ നിയമത്തിൽ റെയ്ഡ്: വയനാട്ടിൽ 109 പേരെ പോലീസ് അറസ്റ്റ് ചെയ്തു
Next post ഗാന്ധിസ്മൃതി: യുവകലാസാഹിതി മാനവ മൈത്രി സംഗമം സംഘടിപ്പിച്ചു
Close

Thank you for visiting Malayalanad.in