കൽപ്പറ്റ : യുവകലാസാഹിതി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റയിൽ ഗാന്ധി സ്മൃതിയോടനുബന്ധിച്ച് മാനവ മൈത്രി സംഗമം സംഘടിപ്പിച്ചു. സി.പി.ഐ. സംസ്ഥാന കമ്മിറ്റിയംഗം വിജയൻ ചെറുകര ഉദ്ഘാടനം ചെയ്തു. നമ്മുടെ രാജ്യത്തിൻ്റെ സവിശേഷമായ മതേതര സങ്കൽപ്പങ്ങളുടെ കാത്തു സൂക്ഷിപ്പിലൂടെ മാത്രമെ മാനവ മൈത്രി സാധ്യമാകൂവെന്ന് അദ്ദേഹം പറഞ്ഞു. ഇന്നത്തെ ലോക സാഹചര്യത്തിൽ ഗാന്ധിയൻ ദർശനങ്ങളിൽ അടിയുറച്ച നേതൃത്വത്തിലൂടെ മാത്രമെ ഇന്ത്യക്ക് മുന്നേറ്റമുള്ളൂവെന്ന് എഴുത്തുകാരനും സിനിമാ സംവിധായകനുമായ ഭാസ്കരൻ ബത്തേരി പറഞ്ഞു. ഡോ. ജിപ്സൺ പോൾ അധ്യക്ഷത വഹിച്ചു. യുവകലാസാഹിതി ജില്ലാ സെക്രട്ടറി വി.ദിനേശ് കുമാർ , മഹിതാ മൂർത്തി , പ്രൊഫ. താരാ ഫിലിപ്പ്, അനീഷ് ചീരാൽ, ടി.മണി, വി.യൂസഫ്, അഷ്റഫ് തുടങ്ങിയവർ സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് മാനവമൈത്രി ജ്വാല തെളിച്ചു.