ജനദ്രോഹ ബജറ്റിനെതിരെ ആം ആദ്മി പാർട്ടി പന്തം കൊളുത്തി പ്രകടനം നടത്തി

മാനന്തവാടി മുനിസിപ്പൽ കമ്മിറ്റി യുടെ നേതൃത്വത്തിൽ ജനദ്രോഹ ബജറ്റിനെതിരെ പന്തം കൊളുത്തി പ്രകടനം നടത്തി. . ബജറ്റിൽ പ്രഖ്യാപിച്ച നികുതി വർധനവുകൾ പിൻവലിക്കണം: ആം ആദ്മി പാർട്ടി കേരള നിയമസഭയിൽ ധനമന്ത്രി അവതരിപ്പിച്ച ബജറ്റിൽ കെട്ടിട നികുതി, വൈദ്യുതി നിരക്ക് വർദ്ധന, മോട്ടോർ വാഹന സെസ്, ഉൾപ്പെടെ വർധിപ്പിക്കാൻ തീരുമാനിച്ച മുഴുവൻ നികുതികളും, സെസ്സുകളും പിൻവലിക്കണമെന്ന് ആം ആദ്മി പാർട്ടി വയ മാനന്തവാടി മുൻസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു.
സാധാരണക്കാരൻ്റെ ജീവിതം ദുസ്സഹമാക്കുന്ന തരത്തിൽ നികുതി വർദ്ധന ഏർപെടുത്തിയ തീരുമാനങ്ങൾ വിലക്കയറ്റത്തിനും മറ്റും കാരണമാകും. വിലക്കയറ്റം തടയാൻ വേണ്ടി തീരുമാനം എടുക്കേണ്ട സർക്കാർ ഇത്തരത്തിൽ പ്രവർത്തിക്കുന്നത് ശരിയായ രീതിയല്ല എന്ന് ജില്ല കൺവീനർ അജി കൊളോണിയ അറിയിച്ചു.
സർകാർ വരുത്തി വയ്ക്കുന്ന അനാവശ്യ ചിലവുകൾക്കും, ധൂർത്തിനും വേണ്ടി പൊതുജനങ്ങളെ ദുരിതക്കയത്തിലേക്ക് തള്ളിയിടുന്ന നിലപാട് ശരിയല്ല. ഓരോ ബജറ്റിലും ജനങ്ങൾക്ക് ആശ്വാസകരമാകുന്ന തീരുമാനങ്ങൾ ഉണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നത്. നിരക്ക് വർദ്ധനവ് പിൻവലിക്കാൻ നടപടി സ്വീകരിക്കാൻ ജില്ലയിലെ എല്ലാ ഘടകങ്ങളിൽ നിന്നും ധനമന്ത്രിക്ക് നിവേദനം നൽകുo
യോഗത്തിൽ ബാബു തച്ച റോത്ത്, മനു മത്തായി, ബേബി മാത്യു, കെ.സിഫ്രാൻസീസ്, മാത്യു കുളത്തിങ്കൽ റ്റി.എം. ജോണി ഡൊമിനിക്ക് സാവിയോ, മുജീബ് റഹ്മാൻ, ജോർജ്ജ് അരഞ്ഞാണി , ഡിഗോൾ തോമസ്,എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഇന്ത്യൻ ചെസ്സ് അക്കാദമിയുടെ ജൂനിയർ ചെസ്സ് ടൂർണ്ണമെന്റ് – 12 ന് ബത്തേരിയിൽ
Next post കാൻസർ ബോധവൽക്കരണവും സ്ക്രീനിംഗും വ്യാപകമാക്കും :ജെ സി ഐ
Close

Thank you for visiting Malayalanad.in