സുൽത്താൻബത്തേരി :ഇന്ത്യൻ ചെസ്സ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ ബത്തേരി റീജൻസി ഹോട്ടലിൽ വെച്ച് 12/ 02 /2023 ഞായറാഴ്ച രാവിലെ 9.30 ന് വയനാട് ജില്ലയിലെ LP/UP / HS ക്ലാസ്സുകളിൽ പഠിക്കുന്ന തുടക്കക്കാരായ ആൺകുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രത്യക വിഭാഗങ്ങളിലായി ജില്ലാതല ചെസ്സ് മത്സരം നടത്തുന്നു !. മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യുന്ന 100 കുട്ടികൾക്കാണ് അവസരം. ടൂർണമെന്റിലെ വിജയികൾക്ക് 50 ട്രോഫികളും സർട്ടിഫികറ്റുകളും നൽകുന്നു. കൂടാതെ പങ്കെടുക്കുന്ന മുഴുവൻ കുട്ടികൾക്കും പ്രോത്സാഹന സമ്മാനങ്ങളും നൽകുന്നതാണ്. രജിസ്ട്രേഷൻ ഫീസ് 200 രൂപ മാത്രം. രജിസ്ട്രേഷനും വിശദവിവരങ്ങൾക്കുമായി ബന്ധപ്പെടേണ്ട നമ്പർ .വി.ആർ സന്തോഷ് -96 0 5 0 2 0 3 05, രമേഷ് .-ആർ 97 44 0 5 6 901.