മഹിളാ കോൺഗ്രസ് ചെറുവയൽ രാമനെ ആദരിച്ചു

മാനന്തവാടി :- കേരളത്തിന്റെ നെല്ലച്ഛൻ എന്നറിയപ്പെടുന്ന മാനന്തവാടി കമ്മന സ്വദേശി പദ്മശ്രീ ലഭിച്ച ചെറുവയൽ രാമനെ മഹിളാ കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റി അദ്ദേഹത്തിൻ്റെ സ്വവസതിയിൽ ചെന്ന് ആദരിച്ചു. നിരവധി നെൽവിത്തുകളുടെ പ്രചാരകനും, സൂക്ഷിപ്പുകാരനും, സംരക്ഷകനുമാണ് അദ്ദേഹം. അപൂർവവും, അന്യം നിന്നു പോയതുമായ നെൽവിത്തുകളെ സംരക്ഷിക്കുകയെന്ന ചരിത്ര ദൗത്യം ഏറ്റെടുത്തിരിക്കുന്ന ചെറു വയൽരാമൻ നാടിന് മാതൃകയാണെന്ന് അദ്ദേഹത്തെ ആദരിച്ചു കൊണ്ട് മഹിളാ കോൺഗ്രസ് വയനാട് ജില്ലാ പ്രസിഡണ്ട് ചിന്നമ്മ ജോസ് പറഞ്ഞു. അഡ്വ.ഗ്ലാഡീസ് ചെറിയാൻ, മാർഗരറ്റ് തോമസ്, ആശ ഐപ്പ്, ജെൻസി ബിനോയി എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post നിർത്തിയിട്ടിരുന്ന കണ്ടെയ്നർ ലോറിയിലേക്ക് കാർ ഇടിച്ചുകയറി ഗൃഹനാഥൻ മരിച്ചു
Next post വിലക്കയറ്റത്തിന് കാരണമാകുന്ന ബജറ്റ് : ഫെറ്റോ പ്രതിഷേധ ധർണ്ണ നടത്തി.
Close

Thank you for visiting Malayalanad.in