കുട്ടി സയൻ്റിസ്റ്റ് : സയൻസ് ഓറിയൻ്റേഷൻ പ്രോഗ്രാം 12-ന് കൽപ്പറ്റയിൽ

കൽപ്പറ്റ : ടോടെം റിസോഴ്സ് സെൻ്ററും ഹ്യൂം സെൻ്റർ ഫോർ ഇക്കോളജിയും സംയുക്തമായി 9, 10 ക്ലാസുകളിലെ കുട്ടികൾക്കായി കുട്ടി സയൻ്റിസ്റ്റ് എന്ന പേരിൽ സയൻസ് ഓറിയൻ്റേഷൻ പരിപാടി കൽപ്പറ്റയിൽ വച്ച് സംഘടിപ്പിക്കുന്നു.
കാനഡയിലെ യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയയിൽ നിന്നുള്ള ഗവേഷകയായ ശ്രീപർണ വാപ്പാലയാണ് ക്ലാസ് നയിക്കുന്നത്. 2023 ഫെബ്രുവരി 12 ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 മണി വരെയാണ് കൽപ്പറ്റ ഹ്യൂം സെൻ്ററിൽ, വച്ച് പരിപാടി നടക്കുക.
ഇമ്യൂണോളജി എന്ന ശാസ്ത്ര ശാഖയെ കുട്ടികൾക്ക് പരിചയപ്പെടുത്താനും, ശാസ്ത്ര രംഗത്തെ ഗവേഷണങ്ങളിൽ തത്പരാരായ കുട്ടികൾക്ക് ഗവേഷണങ്ങളെ സംബന്ധിച്ച അറിവ് നൽകാനും ഉദ്ദേശിച്ചാണ് പരിപാടിക്ക് രൂപം നൽകിയിട്ടുള്ളത്. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന 30 കുട്ടികൾക്ക് പരിപാടിയിൽ പങ്കെടുക്കാനുള്ള അവസരമുണ്ട്. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾക്ക് താഴെ കൊടുത്ത Google form പൂരിപ്പിയ്ക്കുകയോ 9496612577 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാം. forms.gle/qPM3qZRS48DuuKzE7

Leave a Reply

Your email address will not be published. Required fields are marked *

Previous post അമ്പിലേരി – നെടുങ്ങോട് റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ജനകീയ പ്രക്ഷോഭ സംഗമം സംഘടിപ്പിച്ചു
Next post വയനാട്ടിൽ വീണ്ടും നോറോ വൈറസ് സ്ഥിരീകരിച്ചു: പൂക്കോട് നവോദയ സ്കൂൾ വിദ്യാർത്ഥിയിലാണ് രോഗബാധ സ്ഥിരീകരിച്ചത്
Close

Thank you for visiting Malayalanad.in