കൽപ്പറ്റ നഗരസഭയിലെ അമ്പിലേരി – നെടുങ്ങോട് റോഡ് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് സി പി .എമ്മിന്റെ നേതൃത്വത്തിൽ ജനകീയ പ്രക്ഷോഭ സംഗമം സംഘടിപ്പിച്ചു.
അമ്പിലേരി – നെടുങ്ങോട് റോഡ് ഗതാഗത യോഗ്യമാക്കുക, കൗൺസിലർമാർ നീതി പാലിക്കുക, ദുരിത യാത്രയ്ക്ക് അറുതി വരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സിപിഐഎമ്മിന്റെ നേതൃത്വത്തിൽ ജനകീയ പ്രക്ഷോഭ സംഗമം സംഘടിപ്പിച്ചത്.
പി ആർ നിർമ്മല ഉദ്ഘാടനം ചെയ്തു. കെ അശോക് കുമാർ അധ്യക്ഷനായി. പി കെ അബു, എം.കെ.ഷിബു ഇ കെ ബിജുജൻ എന്നിവർ സംസാരിച്ചു. വി എം റഷീദ് സ്വാഗതവും കെ വാസുദേവൻ നന്ദിയും പറഞ്ഞു. .