ഫിറ്റ്നസ് ഇല്ലാതെ സഞ്ചാരികളുമായെത്തിയ ടൂറിസ്റ്റ് ബസ് ആർ.ടി.ഒ. കസ്റ്റഡിയിലെടുത്തു.

കൽപ്പറ്റ: ഫിറ്റ്നസ് ഇല്ലാതെ സഞ്ചാരികളുമായെത്തിയ ടൂറിസ്റ്റ് ബസ് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു.
നികുതി അടയ്ക്കാതെയും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെയും നിരവധി ടൂറിസ്റ്റ് ബസ്സുകൾ നിരത്തിൽ കുതിച്ചുപായുകയാണ്. വയനാട് കൽപ്പറ്റയിൽ അത്തരമൊരു ടൂറിസ്റ്റ് ബസ്സ് മോട്ടോർ വാഹന വകുപ്പ് പതിവ് പരിശോധനയ്ക്കിടയിടയിൽ പിടികൂടി. വടകരയിൽ നിന്ന് വിനോദ സഞ്ചാരികളുമായി സർവീസ് നടത്തിയ ടൂറിസ്റ്റ് ബസ്സാണ് വയനാട്ടിൽ പിടിയിലായത്.
കോഴിക്കോട് വടകരയിൽ നിന്നും വിനോദ സഞ്ചാരികളുമായി എത്തിയ KL 02 AE 918 എന്ന നമ്പരിലുള്ള ബസ്സാണ് അനധികൃത ട്രിപ്പിനിടയിൽ മോട്ടോർ വാഹന വകുപ്പിന്റെ പിടിയിലായത്. ബസ്സ് പരിശോധിച്ച മോട്ടോർ വാഹന വകുപ്പ് തന്നെ ഞെട്ടി പോയി. 2020 മുതൽ ബസ്സിന്റെ ടാക്സ് അടച്ചിട്ടില്ല. 2021 മുതൽ ബസ്സിന് ഫിറ്റ്നെസ് സർട്ടിഫിക്കറ്റും ലഭിച്ചിട്ടില്ല. അതായത് നിരത്തിലിറങ്ങാൻ പാടില്ലെന്നർത്ഥം.എന്നിട്ടും നിയമലംഘനങ്ങളുമായി തങ്ങളുടെ. യാത്ര നിർബാധം തുടരുന്നതിനിടെയാണ് ഇന്ന് കൽപ്പറ്റയിൽ നിന്നാണ് ബസ് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തത്.

മുഴുവൻ രേഖകളും ഹാജരാക്കിയാൽ മാത്രമേ ബസ് വിട്ട് നൽകൂവെന്നും അസാധാരണ നിയമ ലംഘനമാണ് നടന്നിട്ടുള്ളതെന്നുമാണ് മോട്ടോർ വാഹന വകുപ്പ് നിലപാട്. ടാക്സ് ഗഡുക്കളായി 2020 മുതൽ അടയ്ക്കുന്നുണ്ടെന്ന ന്യായമാണ് ബസ് ജീവനക്കാരുടേത്. എന്നാൽ ഇതു സംബന്ധിച്ച രേഖകളോ ബസിൻ്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉൾപ്പെടെ രേഖാ ഹാജരാക്കാൻ ഇവർക്ക് കഴിഞ്ഞിട്ടില്ല. സംഭത്തിന് ശേഷം. പിന്നീട് സഞ്ചാരികൾക്ക് മോട്ടോർ വാഹന വകുപ്പ് പകരം ബസ് ഏർപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

Previous post തരിശ് ഭൂമിയിൽ നൂറ് മേനി വിളയിച്ച് സുലൈമാൻ
Next post കുട്ടി സയൻ്റിസ്റ്റ് : സയൻസ് ഓറിയൻ്റേഷൻ പ്രോഗ്രാം 12-ന് കൽപ്പറ്റയിൽ
Close

Thank you for visiting Malayalanad.in