.
പനമരം:
തരിശായി കിടക്കുന്ന ഭൂമിയിൽ നൂറ് മേനി വിളയിക്കാൻ കർഷകരെ സഹായിക്കുകയാണ് പനമരത്തെ ബിസിനസ്സുകാരനായ മുരിക്കഞ്ചേരി സുലൈമാൻ . പരീക്ഷണാടിസ്ഥാനത്തിൽ മുക്കാൽ ഏക്കർ സ്ഥലത്ത് നടത്തിയ പച്ചക്കറി കൃഷി വിജയമായതോടെയാണ് കൂടുതൽ കർഷകരെ സഹായിക്കാൻ സുലൈമാൻ താൽപ്പര്യമെടുക്കുന്നത്. കഴിഞ്ഞ കുറേ വർഷങ്ങളായി അടക്ക പാട്ടമെടുത്തും മറ്റ് കച്ചവടങ്ങൾ ചെയ്തും ജീവിക്കുന്നയാളാണ് സുലൈമാൻ. കൃഷിയോടുള്ള വല്ലാത്ത അഭിനിവേശം മൂലമാണ് പനമരം കരിമ്പുമ്മലിൽ തരിശായി കിടന്ന മുക്കാൽ ഏക്കർ വയലിൽ പച്ചക്കറി ചെയ്യാനാരംഭിച്ചത്, വഴുതന, പച്ചമുളക്, തക്കാളി എന്നിവക്ക് ശരാശരി വിളവ് ലഭിച്ചതോടെ മനസ്സിന് സന്തോഷമായി. തുള്ളി നനയും സ്പ്രിംഗ്ളർ ഉപയോഗിച്ചുള്ള ജലസേചനവും ജൈവവള പ്രയോഗവുമാണ് വിളവ് വർദ്ധിപ്പിച്ചെതെന്ന് സുലൈമാൻ സാക്ഷ്യപ്പെടുത്തുന്നു.
കൃഷിക്ക് പണച്ചിലവിനായി ബുദ്ധിമുട്ടുന്നവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ കൂടുതൽ പ്രദേശത്തേക്ക് കൃഷി വ്യാപിപ്പിക്കാനാണ് ഒരുങ്ങുന്നത്. തരിശ് ഭൂമി ധാരാളമുള്ള പനമരം പ്രദേശത്ത് സുലൈമാൻ്റെ ശ്രമങ്ങൾ മറ്റ് കർഷകർക്ക് മാതൃകയാണെന്ന് പൊതുപ്രവർത്തകനായ സിറാജ് പറഞ്ഞു.
അടക്ക പാട്ടം പ്രധാന ബിസിനസ് ആയതിനാൽ അടക്കതൊണ്ടും ചാണകവും ഉപയോഗിച്ചുള്ള ജൈവ വള നിർമ്മാണം കൃഷിക്ക് നന്നായി ഉപകരിക്കാറുണ്ട്.
വിഷരഹിതമായ പച്ചക്കറി ആളുകൾക്ക് നൽകുന്നതിനൊപ്പം കർഷകർക്ക് തന്നാലാവും വിധം ഒരു കൈ സഹായവുമാണ് ഈ കൃഷി കൊണ്ട് സുലൈമാൻ ലക്ഷ്യം വെക്കുന്നത്.
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...
മാനന്തവാടി: ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിലേക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ മുതിരേരി ലിറ്റിൽ ഫ്ലവർ ചർച്ചിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ഗോളടിച്ച് എന്ന സന്ദേശവുമായി മിഷൻ ലീഗ് ഫുട്ബോൾ ടൂർണമെന്റ്...
നിലമ്പൂർ: ഗോത്ര മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്ഥരുടെയും ആദിവാസി പ്രതിനിധികളുടെയും അവലോകനം യോഗം വിളിച്ച് പ്രിയങ്ക ഗാന്ധി എം.പി. നിലമ്പൂർ കെ. ടി. ഡി. സി. താമരിൻഡ്...
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...