തൃശൂർ :
കാർഷിക ഭക്ഷ്യ സംസ്കരണ സംരഭകർക്ക് സുസ്ഥിരമായ വിപണി ഉറപ്പ് വരുത്താനും ഈ മേഖലയിലെ സമഗ്ര പുരോഗതിയുംലക്ഷ്യം വെച്ച്
സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് നടത്തുന്ന കേരള അഗ്രോ ഫുഡ് പ്രൊ ഫെബ്രുവരി 4 മുതൽ 7 വരെ തൃശൂർ തേക്കിൻ കാട് മൈതാനത്തിൽ വച്ചു നടക്കുമെന്ന് പോഗ്രാം ജനറൽ കൺവീനറും ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരുമായഡോ: കെ.എസ് .കൃപകുമാർ പത്ര സമ്മേളനത്തിൽ പറഞ്ഞു. ഭക്ഷ്യ സംസ്കരണ മേഖലയിലെ മൂല്യവർദ്ധിത ഉദ്പാദക സംരംഭകർ ,
യന്ത്ര നിർമ്മാതാക്കൾ ,നാനോ ഗൃഹ സംരംഭകർ, എൻ്റർപ്രെനർഷിപ്പ് ക്ലബുകൾ , സാങ്കേതിക സ്ഥാപനങ്ങൾ എന്നിവർ മേളയിൽ ഭാഗഭാക്കാകും.
സംരംഭക വർഷത്തിൽ സംരംഭകരുടെ സമഗ്ര പുരോഗതി ലക്ഷ്യം വെച്ച് കൊണ്ടാണ് ,കേരള അഗ്രോ ഫുഡ്ഡ് പ്രോ വ്യവസായ വകുപ്പ് സംഘടിപ്പിക്കുന്നത്.
മേള 4 ന് രാവിലെ 11 മണിക്ക് വ്യവസായ – നിയമവകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. പട്ടിക വർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പി. ബാലചന്ദ്രൻ എം. എൽ. എ ,മേയർ എം. കെ. വർഗ്ഗീസ് ,ടി.എൻ. പ്രതാപൻ എം. പി,ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി. കെ. ഡേവീസ് മാസ്റ്റർ ,വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല ,വാർഡ് കൗൺസിലർ പൂർണ്ണിമ സുരേഷ് ,വ്യവസായ വകുപ്പ് അഡീഷണൽ സെക്രട്ടറി സുധീർ .കെ ,കിൻഫ്ര എം. ഡി സന്തോഷ് കോശി തോമസ് ,(എം. എസ്. എം. ഇ .ഡി. എഫ്. ഒ ).ഡയറക്ടർ ജി. എസ് .പ്രകാശ് ,ചെറുകിട വ്യവസായ അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് നിസാറുദീൻ ,ഫിക്കി കേരള ചെയർമാൻ ഡോ. എം. ഐ .സഫറുള്ള ,സി. ഐ. ഐ ചെയർമാൻ .ജീമോൻ കോര ,എന്നിവർ ചടങ്ങിൽ സംബഡിച്ച് സംസാരിക്കും. വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ എസ്. ഹരി കിഷോർ സ്വാഗതവും ,തൃശൂർ ജില്ലാ വ്യവസായ കേന്ദ്രംജനറൽ മാനേജർ ‘ഡോ. കെ. എസ്. കൃപകുമാർ നന്ദിയും പറയും .
പ്രദർശന വിപണനമേള ,സാങ്കേതിക ശില്പശാലകൾ, തനത് ഭക്ഷ്യമേള ,സാങ്കേതീക വിദ്യാ കൈമാറ്റം ,യന്ത്ര പ്രദർശനവും / വിവരണവും ,കലാ സംസ്കാരീക പരിപാടികൾ, വിഷയാധിഷ്ഠിത പാചക മത്സരം എന്നിവയാണ് മേളയിൽ ഒരുക്കിയിരിക്കുന്നത്.
പത്രസമ്മേളനത്തിൽ ജി. എസ്. പ്രകാശ് ഡയറക്ടർ ( എം. എസ്. എം. ഇ .ഡി .എഫ് . ഒ ), കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷൻ .ജില്ലാ പ്രസിഡൻ്റ് , കെ. ഭവദാസ് ,ജിഷ .കെ .എ . ഡപ്യൂട്ടി ഡയറക്ടർ ജില്ലാ വ്യവസായ കേന്ദ്രം ,ലിനോ ജോർജ്ജ് .സി . ഡപ്യൂട്ടി റജിസ്റ്റാർ ജില്ലാ വ്യവസായ കേന്ദ്രം ,എന്നിവർ പങ്കെടുത്ത് സംസാരിച്ചു.
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....
. ദന്തചികിത്സാ മേഖലയിൽ ദന്തക്രമീകരണ ചികിത്സകൾ മാത്രമായി 'മീത്തൽ അലൈനേഴ്സ്' എന്ന ഓർത്തോഡോന്റിക്സ് ക്ലിനിക്കിന്റെ ഉദ്ഘാടനച്ചടങ്ങ് കൽപ്പറ്റയിൽ നടന്നു. കൽപ്പറ്റയിൽ 20 വർഷമായി സേവനമനുഷ്ഠിക്കുന്ന മീത്തൽ ഡെന്റൽ...
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...