കണ്ണൂരിൽ ഓടി കൊണ്ടിരുന്ന കാറിന് തീപിടിച്ച് രണ്ട് പേർ വെന്തുമരിച്ചു.
കണ്ണൂർ നഗരത്തിൽ ജില്ലാ ആശുപത്രിക്ക് സമീപം ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ച് മയ്യിൽ കുറ്റ്യാട്ടർ സ്വദേശി പ്രജിത്ത് (32) ഭാര്യ റിഷ (26) എന്നിവരാണ് ദാരുണമായി മരിച്ചത്. പിൻസീറ്റിലുണ്ടായിരുന്ന കുട്ടി അടക്കം നാല് പേർ രക്ഷപ്പെട്ടു. ഡ്രൈവിംഗ് സീറ്റിലിരുന്ന തന്നെ പിൻ ഡോറുകൾ തുറന്നുകൊടുക്കുകയായിരുന്നു. തീ പടർന്നതോടെ ഡോർ തുറക്കാൻ കഴിയാത്തതിനാലാണ് ഇവർ വെന്തുമരിച്ചത്.
റിഷക്ക് പ്രസവ വേദന ഉണ്ടായതിനെ തുടർന്ന് ജില്ലാ ആശുപത്രിയിലേക്ക് പോവുകയായിരുന്നു ഇവർ. തീ പടരുന്നത് കണ്ട് നാട്ടുകാർ ഓടിക്കൂടിയെങ്കിലും രക്ഷപ്പെടുത്താൻ സാധിച്ചില്ല.