ഭാരത് ജോഡോ ഐക്യദാർഡ്യ പദയാത്രയും സംഗമവും നടത്തി

. ബത്തേരി:

രാഹുൽ ഗാന്ധി എം. പി നയിച്ച ഭാരത് ജോഡോ യാത്രയുടെ സമാപനത്തോടനുബന്ധിച്ച് വയനാട് ജില്ലയിൽ ബത്തേരി മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഐക്യ ദാർഡ്യ പദയാത്രയും സംഗവും നടത്തി. പദയാത്രയുടെ ഉത്ഘാടനം ഡി .സി .സി ട്രഷറർ എൻ .എം വിജയൻ മണ്ഡലം പ്രസിഡന്റ് അഡ്വ : സതീഷ് പുതിക്കാടിന് പതാക കൈമാറി നിർവ്വഹിച്ചു. ഭാരത് ജോഡോ ഐക്യദാർഡ്യ സംഗമം കെ .പി .സി .സി ജനറൽ സിക്രട്ടറി കെ .കെ അബ്രഹാം നിർവ്വഹിച്ചു. മണ്ഡലം പ്രസിഡന്റ് അഡ്വ സതീഷ് പൂതിക്കാട് അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളയായ എ ൻ .എം വിജയൻ ,ഉമ്മർ കുണ്ടാട്ടിൽ , ഇന്ദ്രജിത്ത്, ലയണൽ മാത്യു, സണ്ണി മാസ്റ്റർ, ബാബു പഴുപ്പത്തൂർ, സക്കറിയ മണ്ണിൽ,തന്നെ. ടി.എൽ സാബു ,ശ്രീജി ജോസഫ് , രാധാ രവീന്ദ്രൻ ,എന്നിവർ സംസാരിച്ചു. അസീസ് മാടാല , നൗഫൽ കൈപ്പഞ്ചേരി |യൂനുസ് അലി, സി .എ ഗോപി ,ഗഫൂർ പടപ്പ് , ഷമീർ മാണിക്യം, ശാലിനി രാജേഷ്, ഹാരിസ്കല്ലു വയൽ, പാപ്പച്ചൻ , ഭൂവനചന്ദ്രൻ , വൽസ ജോസ് , എന്നിവർ പദയാത്രക്ക് നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *