വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ടി.യു.സി.ഐ. യുടെ നേതൃത്വത്തിൽ തോട്ടം തൊഴിലാളികൾ കൽപ്പറ്റ പ്രോവിഡൻ്റ് ഫണ്ട് ഓഫീസിനു മുമ്പിൽ ധർണ്ണ നടത്തി .
വാഴക്കാല എസ്റ്റേറ്റ് മാനേജ്മെന്റിന്റെ തൊഴിലാളി ദ്രോഹ നടപടികൾക്കെതിരെ തൊഴിൽ വകുപ്പ് നടപടികൾ സ്വീകരിക്കുക,
ജില്ലാ ലേബർ ഓഫീസിൽ ഉണ്ടാക്കിയ കരാറുകൾ നടപ്പാക്കാൻ നടപടികൾ സ്വീകരിക്കുക,
തോട്ടങ്ങളുടെ മുറിച്ചു വിൽപ്പനക്കെതിരെ സർക്കാർ നടപടികൾ ,. ലേബർ ഓഫീസിന്റെ അനാസ്ഥ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. ടി.യു.സി.ഐ. സംസ്ഥാന പ്രസിഡണ്ട് സാം പി.മാത്യു ഉദ്ഘാടനം ചെയ്തു. എം. ചുരളി അധ്യക്ഷത വഹിച്ചു.