കൽപ്പറ്റ: വൈത്തിരി പൂക്കോട് ജവഹർ നവോദയ വിദ്യാലയത്തിലെ 98 കുട്ടികളിൽ ഛർദിയും വയറുവേദനയും ഉണ്ടായതിനെ തുടർന്ന് ആരോഗ്യ വകുപ്പ് വിദഗ്ദ്ധ സംഘം സ്ഥലം സന്ദർശിച്ചു, പ്രതിരോധ പ്രവത്തനങ്ങൾ ഊർജ്ജിതമാക്കി. ജനുവരി ഇരുപത്തി നാലാം തിയ്യതി ഒരു കുട്ടിക്കാണ് ആദ്യമായി ലക്ഷണങ്ങൾ ആരംഭിച്ചത്. തുടർന്ന് ഇരുപത്തി ഏഴാം തിയ്യതി 11 കുട്ടികൾക്കും മുപ്പതാം തിയ്യതി 66 കുട്ടികൾക്കുമായി 98 കുട്ടികൾക്കുമാണ് സമാന ലക്ഷണങ്ങളുമായി വൈത്തിരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്. ആർക്കും ഗുരുതരമായ ലക്ഷണങ്ങൾ ഉള്ളതായി കാണുന്നില്ല. എങ്കിലും കുട്ടികൾ ആരോഗ്യ വകുപ്പിന്റെ സജീവ നിരീക്ഷണത്തിലാണ്.
ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ ചാർജ്ജ് ഡോ. ദിനീഷ് പിയുടെ നേതൃത്വത്തിൽ വിദഗ്ദ്ധ സംഘം സ്ഥലം സന്ദർശിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു. വിദ്യാർത്ഥികൾ, അദ്ധ്യാപകർ, രക്ഷിതാക്കൾ, പാചക തൊഴിലാളികൾ, എന്നിവർക്ക് ആവശ്യമായ മുൻകരുതൽ എടുക്കാൻ നിർദേശം നിർദേശം നൽകി. സ്ഥാപനത്തിന്റെ കുടിവെള്ള സ്രോതസ്സുകളിൽ നിന്നും സാമ്പിൾ ശേഖരിച്ച് ഗുണ നിലവാര പരിശോധനക്കായി കോഴിക്കോട് റീജിനൽ പബ്ലിക് ഹെൽത്ത് ലാബിലേക്ക് അയച്ചു.കുട്ടികളുടെ സ്റ്റൂൾ സാംപിളുകൾ എടുത്ത് ആലപ്പുഴ വൈറോളജി ഇൻസ്റ്റിട്യൂട്ടിലേക്കും ബ്ലഡ് സാംപിലുകൾ ബത്തേരി പബ്ലിക് ഹെൽത്ത് ലഭിലേക്കും അയച്ചിട്ടുണ്ട്. കൂടാതെ കുടിവെള്ളം ക്ലോറിനേഷൻ ചെയ്യുകയും ദിവസേനെ ക്ലോറിനേഷൻ ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു. അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും മീറ്റിംഗ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ,മേപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നസീമ മങ്ങാടൻ, എ ഡി എം എൻ ഐ ഷാജു,ഭക്ഷ്യ സുരക്ഷാ വകുപ്പ് ഓഫീസർ രേഷ്മ തുടങ്ങിയവരുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ വിളിച്ച് ചേർക്കുകയും ആവശ്യമായ ബോധവൽക്കരണം നടത്തുകയും ചെയ്തു. സുഗന്ധഗിരി പി എച്ച് സി മെഡിക്കൽ ഓഫീസർ ഡോ. ജോയ് അലക്സിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തി. ജില്ലാ മാസ് മീഡിയ ഓഫീസർ ഹംസ ഇസ്മാലി, ടെക്നിക്കൽ അസിസ്റ്റന്റ്മാരായ ബാലൻ സി സി, ചന്ദ്രശേഖരൻ കെ കെ,ഡി എൻ ഒ ഭവാനി തരോൾ,എപ്പിടെമോളജിസ്റ് ബിബിൻ,ഹെൽത്ത് ഇൻസ്പെക്ടർ പങ്കജൻ കെ കെ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഷാജി പി, ജിബിമോൻ എന്നിവർ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...
മാനന്തവാടി: ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിലേക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ മുതിരേരി ലിറ്റിൽ ഫ്ലവർ ചർച്ചിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ഗോളടിച്ച് എന്ന സന്ദേശവുമായി മിഷൻ ലീഗ് ഫുട്ബോൾ ടൂർണമെന്റ്...
നിലമ്പൂർ: ഗോത്ര മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്ഥരുടെയും ആദിവാസി പ്രതിനിധികളുടെയും അവലോകനം യോഗം വിളിച്ച് പ്രിയങ്ക ഗാന്ധി എം.പി. നിലമ്പൂർ കെ. ടി. ഡി. സി. താമരിൻഡ്...
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...