മീനങ്ങാടി: നീതി സഹകരണ ലാബിലെ ബയോകെമിസ്റ്റും, യുവ ഗവേഷകയുമായ ഡോ. ഗീതു ഡാനിയലിന്റെ ആദ്യ പുസ്തകം സംസ്ഥാന ഉന്നത വിദ്യാഭ്യാസ – സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു, സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് അംഗം ബീന വിജയന് നൽകി കൊണ്ട് പ്രകാശനം ചെയ്തു. പശ്ചിമ ഘട്ടത്തിൽ ധാരാളമായി കണ്ടുവരുന്ന യൂജീനിയ യൂനിഫ്ളോറ (സ്റ്റാർ ചെറി) എന്ന സസ്യത്തിന്റെ ഹൃദ്രോഗം തടയുന്നതിൽ ഉള്ള പങ്കിനെ കുറിച്ചുള്ള ഗവേഷണ ഗ്രന്ഥം പ്രസിദ്ധീകരിച്ചിരിക്കുന്നത് ബ്ലൂ ഹിൽ പബ്ലിക്കേഷൻസാണ്. സുൽത്താൻ ബത്തേരി ബ്ലോക്ക് വൈസ് പ്രസിഡന്റ് സി അസൈനാർ, കേരള ബാങ്ക് ഡയറക്ടർ പി ഗഗാറിൻ, കേരള സഹകരണ വെൽഫെയർ ഫണ്ട് ബോർഡ് വൈസ് പ്രസിഡന്റ് സി കെ ശശീന്ദ്രൻ, സി ഐ ടി യു ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം വി വി ബേബി, മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ഇ വിനയൻ, സി എസ് പ്രസാദ്, എം എൻ മുരളി തുടങ്ങിയവർ പങ്കെടുത്തു.
നിരവധി ദേശീയ – അന്തർദേശീയ ശാസ്ത്ര ജേർണലുകളുടെ എഡിറ്റോറിയൽ ബോർഡ് അംഗമായും, നിരൂപകയായും ഡോ. ഗീതു ഡാനിയൽ പ്രവർത്തിച്ച് വരുന്നു. റോയൽ സൊസൈറ്റി ഓഫ് ബയോളജി (യു.കെ) യുടെ ചാർട്ടേർഡ് ബയോളജിസ്റ്റ് ബഹുമതി, യംഗ് സയന്റിസ്റ്റ് അവാർഡ് (2016), ഫ്രാൻസിസ് ക്രിക്ക് റിസർച്ച് അവാർഡ് (2016), ഇൻഡ്യൻ അക്കാദമിക് റിസർച്ച് അസ്സോസിയേഷന്റെ മികച്ച ഗവേഷണ വിദ്യാർത്ഥിക്കുള്ള പുരസ്കാരം (2017), ശിക്ഷാ ഭാരതി പുരസ്കാരം (2018), ഐ എ ആർ എ ഗവേഷക പുരസ്കാരം (2018), ഭാരത് ഗൗരവ് പുരസ്കാരം (2018), ആദർശ് വിദ്യാ സരസ്വതി രാഷ്ട്രീയ പുരസ്കാരം (2019) തുടങ്ങി നിരവധി പുരസ്കാരങ്ങൾ ഡോ. ഗീതുവിന് ഇതിനോടകം ലഭിച്ചിട്ടുണ്ട്.
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...
കൽപ്പറ്റ : ചുരത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഗതാഗത തടസ്സം പതിവാകുന്നു. ഇന്നലെ മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കാനുള്ള ശ്രമം നടക്കുകയാണ്. അടിസ്ഥാന യാത്ര സൗകര്യങ്ങളുടെ...
ബത്തേരി: കാട്ട്പോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. പാമ്പ്ര ഓർക്കടവ് പുനത്തിൽ പ്രേമകുമാരി (54) ആണ് പരിക്കേറ്റത് പുൽപ്പള്ളിയിൽ ജോലി കഴിഞ്ഞ് പാമ്പ്ര എസ്റ്റേറ്റ് വഴി വീട്ടിലേക്ക് പോകുമ്പോഴാണ്...