. തിരുവനന്തപുരം: നേമത്ത് ചത്ത പൂച്ചയെ എടുക്കാൻ കിണറ്റിലിറങ്ങിയ യുവാവ് മരിച്ചു. കല്ലിയൂർ പെരിങ്ങമ്മല കൊല്ലംവിളാകം വിവേക് ഭവനിൽ കുമാർ (42) ആണ് മരിച്ചത്.
ഇന്നലെ വൈകിട്ടോടെ പെരിങ്ങമ്മല തെറ്റിവിള ചാലറത്തലയ്ക്കൽ ഗിരിജയുടെ വീട്ടിലാണ് സംഭവം. ഉടനെ ഫയർ ഫോഴ്സ് എത്തി പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു.