തരുവണ സർവീസ് സഹകരണ ബാങ്കിന്റെ ശതാബ്ദി മന്ദിരവും നീതി സൂപ്പർ മാർക്കറ്റും ഉദ്ഘാടനം ചെയ്തു

തരുവണ സർവീസ് സഹകരണ ബാങ്കിന്റെ ശതാബ്ദി മന്ദിരം ഒ. ആർ. കേളു എം. എൽ. എ ഉൽഘാടനം ചെയ്തു.ബാങ്ക് പ്രസിഡന്റ് കെ. ടി. മമ്മൂട്ടി അദ്ധ്യക്ഷംവഹിച്ചു നീതി സൂപ്പർ മാർക്കറ്റ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുധി രാധകൃഷ്ണനും, ആദ്യ വില്പന ജോയിന്റ് രജിസ്ട്രാർ സജീറും , ഉപഹാര സമർപ്പണം സഹകരണ അസി. റജിസ്റ്റർ ലതികയും നിർവ്വഹിച്ചു.
മുൻ പ്രസിഡന്റുമാരെ ആദരിക്കൽ ജില്ലാ പഞ്ചായത്ത് മെമ്പർ ജുനൈദ് കൈപ്പണിയും, പഴയ മെമ്പർമാരെ ആദരിക്കൽ സർക്കിൽ സഹകരണ യൂണിയൻ ചെയർമാൻ ഒ. ജോണിയും, ഫോട്ടോ അനശ്ചാദനം ബ്ലോക്ക് മെമ്പർ പി. കെ. അമീനും, പഴയ ജീവനക്കാരെ ആദരിക്കൽ മംഗലശ്ശേരി മാധവൻ മാസ്റ്ററും നിർവഹിച്ചു. സെക്രട്ടറി വിജയേശ്വരി , ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ശിഹാബ് ആയത്ത്, കൊടുവേരി അമ്മദ്, കെ. കെ. സി. മൈമൂന, സൗദ നൗഷാദ്, റംല മുഹമ്മദ്‌,ഡയറക്ടർമായ ഉസ്മാൻ പള്ളിയാൽ, സജി, തോട്ടോളി അബ്ദുള്ള, യുസഫ്, മേഴ്‌സി എം. കേളു, ആസ്യ മൊയ്‌ദു തുടങ്ങിയവർ സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *