മലപ്പുറം: റിപ്പബ്ലിക്ക് ദിനത്തില്‍ കേരള എന്‍ ജി ഒ സംഘ് മലപ്പുറം ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്വത്തില്‍ സിവില്‍ സ്റ്റേഷന് പരിസരം വൃത്തിയാക്കി പരിപാടി സംസ്ഥാന സെക്രട്ടറി സി ബാബുരാജ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ലാ പ്രസിഡണ്ട് പി വിജയകുമാര്‍ , ജില്ലാ സെക്രട്ടറി പ്രദീപ് പാപ്പ നൂര്‍, കെ ഗോവിന്ദന് കുട്ടി , എം ശ്യാം മനോഹര്‍, മുരളി അരിപ്ര, എ പി മോഹന്‍ദാസ്, ഇ സുധീഷ്, യു ഹനീഷ് എന്നിവര്‍ നേതൃത്വം നല്കി.