കൊച്ചി: സംസാര-ശ്രവണ വൈകല്യ ചികിത്സയില്‍ രണ്ടര പതിറ്റാണ്ടോളം പാരമ്പര്യമുള്ള എഫാത്ത സ്പീച്ച് ആന്‍ഡ് ഹിയറിങ് സെന്റര്‍ നൂതന സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തി വിപുലീകരിക്കുന്നു. മികച്ച സൗകര്യങ്ങളുള്ള എക്സ്പീരിയന്‍സ് സെന്ററോടുകൂടി ബ്രില്യന്റ് സൗണ്ട് ഗാലക്സിയായാണ് എഫാത്ത മാറുന്നത്.
ശ്രവണ സഹായ ഉപകരണങ്ങളുടെ പ്രമുഖ നിര്‍മാതാക്കളായ സിഗ്നിയയുടെ ഡീലര്‍ കൂടിയാണ് എഫാത്ത സ്പീച്ച് ആന്‍ഡ് ഹിയറിങ് സെന്റര്‍. ബ്രില്യന്റ് സൗണ്ട് ഗാലക്സിയായി മാറുന്നതോടെ ഇവിടെ നിന്നും വാങ്ങുന്ന സിഗ്നിയ ബേസിക്ക് ഉപകരണങ്ങള്‍ക്ക് മൂന്നും പ്രീമിയം ഉപകരണങ്ങള്‍ക്ക് നാലും വര്‍ഷത്തെ വാറന്റി ലഭ്യമാക്കും. ഇതിന് പുറമേ ഒരു വര്‍ഷത്തേക്ക് ബാറ്ററി സപ്പോര്‍ട്ടും ഇന്‍ഷൂറന്‍സ് കവറേജും ആക്സസറികള്‍ക്ക് പ്രത്യേക വിലക്കിഴിവും ലഭ്യമാകുമെന്ന് സിഗ്നിയ സിഇഒയും എംഡിയുമായ അവിനാശ് പവാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
1999-ല്‍ തൃശൂരില്‍ ആരംഭിച്ച എഫാത്ത സ്പീച്ച് ആന്‍ഡ് ഹിയറിങ് സെന്റര്‍ 2004-ലാണ് കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. മുതിര്‍ന്നവരിലും കുട്ടികളിലുമുള്ള സംസാര, ശ്രവണ വൈകല്യങ്ങള്‍ പരിഹരിക്കുന്നതില്‍ സ്പെഷ്യലൈസ്ഡ് സെന്ററെന്ന നിലയില്‍ കഴിഞ്ഞ 19 വര്‍ഷമായി മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെയ്ക്കുന്നതെന്ന് എഫാത്ത സ്പീച്ച് ആന്‍ഡ് ഹിയറിങ് സെന്റര്‍ എംഡി തോമസ് ജെ. പൂണോലില്‍ വ്യക്തമാക്കി. കഴിഞ്ഞ ഏതാനും വര്‍ഷമായി മേഖലാടിസ്ഥാനത്തിലും സംസ്ഥാനാടിസ്ഥാനത്തിലും ബെസ്റ്റ് പെര്‍ഫോമര്‍ അവാര്‍ഡ് എഫാത്ത സ്പീച്ച് ആന്‍ഡ് ഹിയറിങ് സെന്റര്‍ നേടിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എഫാത്ത ചീഫ് ഓഡിയോളജിസ്റ്റും സ്പീച്ച് പത്തോളജിസ്റ്റുമായ മഞ്ജു തോമസ് പൂണോലിലും വാര്‍ത്താസമ്മേളനത്തില്‍ സന്നിഹിതയായിരുന്നു.
ഫോട്ടോ ക്യാപ്ഷന്‍- എഫാത്ത സ്പീച്ച് ആന്‍ഡ് ഹിയറിങ് സെന്ററില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സിഗ്നിയ സിഇഒയും എംഡിയുമായ അവിനാശ് പവാര്‍ സംസാരിക്കുന്നു. (ഇടത്ത് നിന്ന്) എഫാത്ത ഡയറക്ടര്‍മാരായ ഡോ. ജോഷ്വ തോമസ്, കിഷ ലയ, ഗൗരി ശങ്കര്‍, എംഡി തോമസ് ജെ. പൂണോലില്‍, ചീഫ് ഓഡിയോളജിസ്റ്റും സ്പീച്ച് പത്തോളജിസ്റ്റുമായ മഞ്ജു തോമസ് പൂണോലില്‍ എന്നിവര്‍ സമീപം.
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...
മാനന്തവാടി: ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിലേക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ മുതിരേരി ലിറ്റിൽ ഫ്ലവർ ചർച്ചിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ഗോളടിച്ച് എന്ന സന്ദേശവുമായി മിഷൻ ലീഗ് ഫുട്ബോൾ ടൂർണമെന്റ്...
നിലമ്പൂർ: ഗോത്ര മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്ഥരുടെയും ആദിവാസി പ്രതിനിധികളുടെയും അവലോകനം യോഗം വിളിച്ച് പ്രിയങ്ക ഗാന്ധി എം.പി. നിലമ്പൂർ കെ. ടി. ഡി. സി. താമരിൻഡ്...
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...