ആദിവാസി ദളിത് വിദ്യാർത്ഥികളോടുള്ള വിവേചനം അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് ആദിശക്തി സമ്മർ സ്കൂളിന്റെ നേതൃത്വത്തിൽ 2023 ഫെബ്രുവരി 4 ന് സെക്രട്ടറിയേറ്റ് പടിക്കൽ സാംസ്കാരിക പ്രതിഷേധം സംഘടിപ്പിക്കും. ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ 2022 മെയ് മാസം തിരുവനന്തപുരം കേന്ദ്രമായി ‘ഒപ്പറ 22 ‘എന്ന പേരിൽ വിദ്യാഭ്യാസ സംഗമം നടത്തുകയും ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ മുൻനിർത്തി ഒരു വിദ്യാഭ്യാസ മെമ്മോറിയൽ ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും ഉന്നത വിദ്യാഭ്യാസ കൗൺസിലിനും സമർപ്പിച്ചിരുന്നു. അതിൽ ചില പ്രശ്നങ്ങൾ സർക്കാർതലത്തിൽപരിഗണിക്കപ്പെട്ടിട്ടുണ്ടെങ്കിലും ബഹുഭൂരിപക്ഷം ആവശ്യങ്ങളും പരിഗണനയിൽ പെട്ടിട്ടില്ല. അതോടൊപ്പം പ്രൈമറി തലം മുതൽ സെക്കൻഡറി വിദ്യാഭ്യാസമേഖലയിലെ പ്രശ്നങ്ങളും ഫെബ്രുവരി 4 ന് നടത്തുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായി സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരും. അഭ്യസ്തവിദ്യരായ ആദിവാസി യുവതി യുവാക്കൾക്ക് നീതിയുക്തമായ നിലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് പകരം, റിക്രൂട്ട്മെന്റുകളിൽ കാണിക്കുന്ന വിവേചനവും അഴിമതിയും അവസാനിപ്പിക്കാനും പ്രക്ഷോഭത്തിൽ ആവശ്യം ഉയർത്തും. ബീറ്റ് ഫോറസ്റ്റ് ഓഫീസർ പട്ടികവർഗ്ഗ വിഭാഗത്തിലെ അതി പിന്നോക്കം നിൽക്കുന്ന അടിയ, പണിയ,കാട്ടുനാ യിക്ക, വേട്ടകുറുമ തുടങ്ങിയ ഉദ്യോഗാർത്ഥികളിൽ നിന്നും വനാശ്രിതരും വനത്തിനടുത്ത് താമസിക്കുന്നവർ ആയിട്ടും നിയമനത്തിനുള്ള തെരഞ്ഞെടുപ്പിൽ അവരെ വ്യാപകമായി ഒഴിവാക്കിയ നടപടി തിരുത്തണമെന്നും നിയമന നടപടി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെടും.
താഴെപ്പറയുന്നവയാണ് ആവശ്യങ്ങൾ 🔹 ബീറ്റ് ഫോറസ്റ്റ് നിയമന ലിസ്റ്റ് തയ്യാറാക്കിയ നടപടി പുന പരിശോധിക്കുക 🔹 പോസ്റ്റ് മെട്രിക് സ്കോളർഷിപ്പുകളും ഹോസ്റ്റൽ അലവൻസുകളും വർധിപ്പിക്കുക 🔹 പോസ്റ്റുമെട്രിക് സ്കോളർഷിപ്പുകൾ വർഷത്തിൽ ഒറ്റ തവണ നൽകാനുള്ള തീരുമാനം പുന പരിശോധിക്കുക. അധ്യായന വർഷ ആരംഭത്തിൽ അഡ്വാൻസ് തുക നൽകുക 🔹 എല്ലാ നഗരങ്ങളിലും പോസ്റ്റ് മെട്രിക് ഹോസ്റ്റലുകൾ ആരംഭിക്കുക 🔹 എറണാകുളം ജില്ലയിൽ പട്ടികവർഗ്ഗ ആൺകുട്ടികൾക്കായി ഹോസ്റ്റൽ സൗകര്യമൊരുക്കുക 🔹 ആലുവയിലെ പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള ആൺകുട്ടികൾക്കായുള്ള പോസ്റ്റ് മെട്രിക് ഹോസ്റ്റൽ പ്രവർത്തനസജ്ജമാക്കുക 🔹 എറണാകുളം നഗരത്തിൽ ആദിവാസി വിദ്യാർത്ഥികളുടെ ക്ഷേമത്തിനെതിരായി പ്രവർത്തിക്കുന്ന ആലുവ ടി ഇ ഓ ആർ അനൂപിനെ മാറ്റുക 🔹 വേടൻ ചക്ലിയ തുടങ്ങിയ വിഭാഗം വിദ്യാർത്ഥികൾക്ക് ഒരു നിശ്ചിത ശതമാനം സീറ്റുകൾ SC/ST ഹോസ്റ്റലുകളിൽ അനുവദിക്കുക, പ്രത്യേക സ്കോളർഷിപ്പുകൾ നൽകുക 🔷UG/PG ഉന്നത വിദ്യാഭ്യാസ കോഴ്സുകൾക്കുള്ള പ്രവേശന ചെലവുകൾക്ക് പ്രത്യേക ഗ്രാൻഡ് അനുവദിക്കുക 🔷 യൂണിവേഴ്സിറ്റി/ ഓട്ടോമസ് സ്ഥാപനങ്ങളിലെ പ്രവേശനത്തിന് SC/ ST സ്പെഷ്യൽ അലോട്ട്മെന്റ് നടത്തുക 🔷 പ്ലസ് വൺ/ പ്ലസ് ടു പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ വയനാട് ജില്ലയിലെ എസ് ടി (റെഗുലർ / പ്രൈവറ്റ് /SAY ഇമ്പ്രൂവ്മെന്റ്) വിദ്യാർത്ഥികൾക്ക് പ്രത്യേക പഠനസഹായ പരിപാടി നടപ്പാക്കുക 🔷 പ്ലസ് വൺ പ്ലസ് ടു തോറ്റ എസ് ടി വിദ്യാർത്ഥികൾക്ക് പരീക്ഷ പാസാക്കുന്നതിനു വേണ്ടി മാർച്ച് മാസം നടക്കാനിരിക്കുന്ന പരീക്ഷയുടെ ‘സേ’ പരീക്ഷയിൽ ( 2023 June) ഒറ്റത്തവണ അവസരം നൽകുക 🔷 പ്ലസ് വണ്ണിൽ നിന്ന് പല കാരണങ്ങളാൽ ( അഭിരുചി അനുസരിച്ച് കോഴ്സ് ലഭിക്കാത്തത്, വൈകി അഡ്മിഷൻ ലഭിക്കുന്നത്, ഹോസ്റ്റൽ സൗകര്യമില്ലാത്തത് ) കൊഴിഞ്ഞുപോയ വിദ്യാർത്ഥികളെ കണ്ടെത്തി താല്പര്യമുള്ള കോഴ്സുകൾക്ക് ചേർക്കാൻ വേണ്ടിയുള്ള നടപടികൾ സ്വീകരിക്കുക 🔷 പ്രൈമറി ക്ലാസുകളിൽ പഠനം മാധ്യമത്തിൽ ഗോത്ര ഭാഷ ഉൾപ്പെടുത്തുക 🔷 പ്രൈമറി വിദ്യാഭ്യാസത്തിൽ ഉന്നത നിലവാരം ഉറപ്പാക്കാൻ ഊരുതല പ്രാദേശിക തല ലേണിംഗ് സെന്ററുകൾ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമാക്കുക 🔷 വിദ്യാഭ്യാസ മിഷനിലെ SC/ST വിവേചനം അവസാനിപ്പിക്കുക, SC/ST വിഭാഗം കൊഴിഞ്ഞുപോക്ക് തടയാൻ വിദ്യാഭ്യാസ മിഷനിൽ പ്രത്യേക പരിപാടി നടപ്പാക്കുക 🔷TTC Bed യോഗ്യതയുള്ള എസ് എസ് ടി വിഭാഗത്തിന് സ്പെഷ്യൽ റിക്രൂട്ട്മെന്റ് നടത്തുക 🔷 എയ്ഡഡ് നിയമനങ്ങൾ പിഎസ്സിക്ക് വിടുക എന്നിവയാണ് ആവശ്യങ്ങൾ.
മണികണ്ഠൻ സി ആക്ടിംഗ് പ്രസിഡണ്ട് ആദിശക്തി സമ്മർ സ്കൂൾ +918075803118
രേഷ്മ കെ ആർ ചെയർപേഴ്സൺ ആദിശക്തി സമ്മർ സ്കൂൾ 7909183956
പ്രകൃതി ജനറൽ സെക്രട്ടറി ആദിശക്തി സമ്മർ സ്കൂൾ 9446425830
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...
മാനന്തവാടി: ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിലേക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ മുതിരേരി ലിറ്റിൽ ഫ്ലവർ ചർച്ചിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ഗോളടിച്ച് എന്ന സന്ദേശവുമായി മിഷൻ ലീഗ് ഫുട്ബോൾ ടൂർണമെന്റ്...
നിലമ്പൂർ: ഗോത്ര മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്ഥരുടെയും ആദിവാസി പ്രതിനിധികളുടെയും അവലോകനം യോഗം വിളിച്ച് പ്രിയങ്ക ഗാന്ധി എം.പി. നിലമ്പൂർ കെ. ടി. ഡി. സി. താമരിൻഡ്...
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...