ജില്ലയിലെ ഹയര്‍ സെക്കണ്ടറി, എസ് എസ് എല്‍ സി വിദ്യാര്‍ത്ഥികളുടെ അക്കാദമിക് നിലവാരം ഉയര്‍ത്തുന്നതിനും പൊതുപരീക്ഷകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിജയം നേടുന്നതിനും സഹായകരമായി ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പുറത്തിറക്കുന്ന അരികെ, ഉയരെ പരീക്ഷാ പഠന സഹായി പ്രകാശനം ചെയ്തു. എസ് എസ് എല്‍ സി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉയരെ പഠന സഹായിയുടെ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാറും ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കുള്ള അരികെ പഠന സഹായി പ്രകാശനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് ബിന്ദുവും നിർവഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് ഹയര്‍സെക്കന്‍ഡറി വിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്റ് അഡോളസന്‍സ് കൗണ്‍സിലിംഗ് സെല്ലിന്റെയും ഡയറ്റിന്റയും സഹകരണത്തോടെയാണ് പഠന സഹായി തയ്യാറാക്കിയത്. ഇതിനായി പഠന സഹായി നിര്‍മ്മാണ ശില്പശാലയും നടത്തി . പൊതു പരീക്ഷകള്‍ക്ക് മുന്നോടിയായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്ത്വത്തില്‍ ഹയര്‍ സെക്കണ്ടറി, എസ് എസ് എല്‍ സി വിദ്യാര്‍ത്ഥികള്‍ക്കായി ക്യാമ്പുകള്‍ നടക്കുന്നുണ്ട്. ക്യാമ്പുകളില്‍ പഠന സഹായി ഉപയോഗിച്ച് പഠനം എളുപ്പമാക്കുക എന്ന ഉദ്ദേശത്തോടെയാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. 5000 ത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ടും അല്ലാത്തവര്‍ക്ക് പഠന സഹായിയുടെ പിഡിഎഫ് ഫയലായും നല്കി ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഉപകാരപെടുന്ന രീതിയിലാണ് ജില്ലാ പഞ്ചായത്ത് പദ്ധതി ക്രമീകരിച്ചിരിക്കുന്നത്.
ആസൂത്രണ ഭവന് എ പി ജെ ഹാളില്‍ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് എം. മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബീന ജോസ്, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഉഷ തമ്പി, ജില്ലാ പഞ്ചായത്ത് ഡിവിഷന് മെമ്പര്‍മാരായ സുരേഷ് താളൂര്‍, മീനാക്ഷി രാമന്,സിന്ദു ശ്രീധരന്, എന്‍ സി പ്രസാദ്, ബിന്ദു പ്രകാശ്, സീതാ വിജയന്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ശശിപ്രഭ, ഡി.ഇ.ഒ ബാലഗംഗാധരന്‍, ഡയറ്റ് സീനിയര്‍ ലക്ചറര്‍മാരായ എം ഒ സജി, ഡോ സുനില്‍കുമാര്‍, കരിയര്‍ ഗൈഡന്‍സ് ജില്ലാ കോഡിനേറ്റര്‍ സി ഇ ഫിലിപ്പ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.സി മജീദ്, എച്ച് എം ഫോറം കണ്‍വീനര്‍ പി മൊയ്ദു, കരിയര്‍ ഗൈഡന്‍സ് ജില്ലാ കോര്‍ഡിനേറ്റര്‍ സി.ഇ. ഫിലിപ്പ് എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ സ്കൂളുകളിലെ പ്രധാന അധ്യാപകരും, പ്രിന്‍സിപ്പള്‍മാരും പങ്കെടുത്തു.
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....
. ദന്തചികിത്സാ മേഖലയിൽ ദന്തക്രമീകരണ ചികിത്സകൾ മാത്രമായി 'മീത്തൽ അലൈനേഴ്സ്' എന്ന ഓർത്തോഡോന്റിക്സ് ക്ലിനിക്കിന്റെ ഉദ്ഘാടനച്ചടങ്ങ് കൽപ്പറ്റയിൽ നടന്നു. കൽപ്പറ്റയിൽ 20 വർഷമായി സേവനമനുഷ്ഠിക്കുന്ന മീത്തൽ ഡെന്റൽ...
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...