കൽപ്പറ്റ:
സാമ്പത്തിക തട്ടിപ്പ് നടത്തിയ കർഷക കോൺഗ്രസ് നേതാവിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് തട്ടിപ്പിനിരയായവർ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
നിയമനടപടി ആവശ്യപ്പെട്ട് ജനകീയ ആക്ഷൻ കമ്മിറ്റി ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലേക്ക് മാർച്ച് നടത്തും.
കർഷക കോൺഗ്രസ് നേതാവായ പുലിക്കോടൻ സുലൈമാൻ പലരിൽ നിന്നും വൻ തുക തട്ടിയെടുത്തു എന്നാണ് ആരോപണം.
മേപ്പാടി പോലിസ് സ്റ്റേഷനിൽ മാത്രം 56 പരാതികൾ നൽകിയിട്ടും ഒരു നടപടിയുമില്ല. . ചില കോൺഗ്രസ് നേതാക്കൾ ഇദ്ദേഹത്തെ സംരക്ഷിക്കുകയാണെന്നും ആക്ഷൻ കമ്മിറ്റി ആരോപിച്ചു.