കൽപ്പറ്റ: നവീകരിച്ച കൽപ്പറ്റ ഗവ.എൽ പി സ്കൂൾ റോഡ് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ കെയം തൊടി മുജീബ് ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂളിലേക്കുള്ള 100 മീറ്റർ വരുന്ന റോഡ് ആണ് ഇന്റർലോക്ക് വിരിച്ച് ഗതാഗത യോഗ്യമാക്കിയത്. നഗരസഭാ വൈസ് ചെയർ പേഴ്സൺ കെ.അജിത അധ്യക്ഷയായിരുന്നു. പി.ടി.എ പ്രസിഡന്റ് രഞ്ജിത്ത്, പ്രധാനാധ്യാപിക ടി.ടി ശോഭന, എൻജിനീയർ ബൈജു, മുസ്തഫ മാസ്റ്റർ, സ്കൂൾ ലീഡർ മുഹമ്മദ് സയാൻ തുടങ്ങിയവർ സംസാരിച്ചു.