വിമുക്തി ലഹരിവർജ്ജന മിഷന്റെ നേതൃത്വത്തിലുള്ള ലഹരിവിരുദ്ധ ക്യാമ്പയിൻ്റെ ഭാഗമായി സുൽത്താൻ ബത്തേരി താലൂക്കിൽ നൂൽപ്പുഴ പഞ്ചായത്തിലെ വാർഡ് (14)കല്ലൂർ വാർഡ്തല ജനജാഗ്രതാ സമതി കല്ലൂർ സാംസ്കാരികനിലയ ഹാളിൽ വച്ച് ചേർന്നു. വാർഡ് മെംബർ ദിനേശൻ എം. എ അദ്യക്ഷത വഹിച്ചു, ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മണി. സി,വാർഡ് മെമ്പർ മാരായ സണ്ണി തയ്യിൽ, എം. ബാലൻ. വി,നൂൽപുഴ പഞ്ചായത്ത് പ്രൊജക്റ്റ് അസിസ്റ്റന്റ് സൗമ്യ. സി. സി, സി. ഡി എസ് .എ. ഡി. എസ് , ,ആശാവർക്കർ , എസ്.ടി. പ്രമോട്ടർ, ഗ്രന്ഥശാല പ്രവർത്തകർ, സാംസ്കാരിക-രാഷ്ട്രീയ,യുവജന സംഘടനാ പ്രതിനിധികൾ, ഹരിത സേന അംഗങ്ങൾ എന്നിവരും പൊതുജനങ്ങളും യോഗയത്തിൽ പങ്കെടുത്തു. ബത്തേരി റേഞ്ചിലെ സിവിൽ എക്സൈസ് ഓഫീസർ വിനോദ്. പി. ആർ ലഹരി വിരുദ്ധ ക്യാമ്പയിനുമായി ബന്ധപ്പെട്ട് നടത്തേണ്ട പ്രവർത്തനങ്ങളെ കുറിച്ച് യോഗത്തിൽ വിശദീകരിച്ചു.