സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുൻനിര ജീവനക്കാരെ പിൻവലിച്ച് മാർക്കറ്റിംഗ് സ്റ്റാഫായി പുനർ വിന്യസിച്ചതിൽ പ്രതിഷേധം. സ്റ്റേറ്റ് ബാങ്ക് സ്റ്റാഫ് യൂണിയൻ കേരള സർക്കിളിൻ്റെ നേതൃത്വത്തിൽ പ്രക്ഷോഭം തുടങ്ങി.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വിവിധ ബ്രാഞ്ചുകളിൽ നിന്നായി 1294 മുൻനിര ജീവനക്കാരെയാണ് പിൻവലിച്ച് മാർക്കറ്റിംഗ് ജോലികൾക്ക് പുനർവിന്യസിച്ചത്.ഇതിൽ പ്രതിഷേധിച്ച് സ്റ്റേറ്റ് ബാങ്ക് സ്റ്റാഫ് യൂണിയൻ കൽപ്പറ്റ എസ്.ബി.ഐക്ക് മുമ്പിൽ ധർണ്ണ നടത്തി . അസിസ്റ്റൻ്റ് ജനറൽ സെക്രട്ടറി വി.ഗിരീശൻ ഉദ്ഘാടനം ചെയ്തു .പൊതു ജനങ്ങളെ കൂടി ബാധിക്കുന്ന തരത്തിലുള്ള തെറ്റായ നടപടികൾ പിൻവലിച്ചില്ലങ്കിൽ പ്രക്ഷോഭം ശക്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജന വിരുദ്ധ – തൊഴിലാളി വിരുദ്ധ നയങ്ങൾ തിരുത്തണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു.
റീജിയണൽ സെക്രട്ടറിമാരായ എ. ഹരീഷ്, എം – കെ.സുമോദ്, രജീഷ്, ആർ.ബി.അനുപമ, ഷിനു എന്നിവർ നേതൃത്വം നൽകി.
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...
കൽപ്പറ്റ : ചുരത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഗതാഗത തടസ്സം പതിവാകുന്നു. ഇന്നലെ മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കാനുള്ള ശ്രമം നടക്കുകയാണ്. അടിസ്ഥാന യാത്ര സൗകര്യങ്ങളുടെ...
ബത്തേരി: കാട്ട്പോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. പാമ്പ്ര ഓർക്കടവ് പുനത്തിൽ പ്രേമകുമാരി (54) ആണ് പരിക്കേറ്റത് പുൽപ്പള്ളിയിൽ ജോലി കഴിഞ്ഞ് പാമ്പ്ര എസ്റ്റേറ്റ് വഴി വീട്ടിലേക്ക് പോകുമ്പോഴാണ്...