പൂപ്പൊലി: ചെറുകിട സംരംഭകരെ അവഗണിച്ചതിൽ പ്രതിഷേധവുമായി കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷൻ

പൂപ്പൊലിയിൽ ചെറുകിട വ്യവസായികളെയും മൂല്യവർദ്ധിത ഉൽപന്നങ്ങൾ നിർമ്മിക്കുന്നവരെയും . അവഗണിച്ചതിൽ കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷൻ ജില്ലാ കമ്മറ്റി പ്രതിഷേധിച്ചു. വയനാട്ടിൽ ഏറ്റവും കൂടുതൽ സന്ദർശകർ എത്തുന്ന പ്രദർശന വിപണന മേളയിൽ ജില്ലയിലെ സംരംഭകർക്ക് പങ്കെടുക്കാനാവാത്തവിധം വാടകവർദ്ധനവും, കച്ചവടവൽക്കരിച്ചതും പ്രിതിഷേധാർഹമാണ്. മുൻ വർഷങ്ങളിൽ വിവിധ വകുപ്പുകൾക്ക് സ്റ്റാൾ അനുവദിച്ചതിനാൽ ചുരുങ്ങിയ ചിലവിൽ തങ്ങളുടെ ഉൽപന്നങ്ങൾ പരിചയപ്പെടുത്താൻ സംരംഭകർക്ക് സാധിച്ചിരുന്നു. വയനാടൻ സംരംഭകർക്ക് അർഹമായ പ്രാധിനിത്യം നൽകുന്ന വിധത്തിൽ തുടർവർഷങ്ങളിൽ പൂ പൊലിസംഘടിപിക്കപെടണം. ചെറുകിട വ്യവസായികൾ ഉന്നയിച്ച പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് കൃഷി വ്യവസായ വകുപ്പ് മന്ത്രിമാർക്ക് പരാതി നൽകാനും സം ഘടന തീരുമാനിച്ചു. യോഗത്തിൽ സെക്രട്ടറി മാത്യു തോമസ് സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് . ജൈനൻ.ടി.ഡി. അദ്ധ്യക്ഷത വഹിച്ചു സംസ്ഥാന ജോ: സെക്രട്ടറി .ജോർജ്ജ് മുണ്ടക്കൽ ഉമ്മർ.വി. തോമസ് വർഗ്ഗീസ്.സി.പി. ജോയി. സുരേഷ് കുമാർ.പി.ഡി. .ജിനു തോമസ്..കെ.ജി.തങ്കപ്പൻ.എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post വയനാട്ടിൽ വീണ്ടും വന്യ മൃഗ ആക്രമണം.: എസ്റ്റേറ്റ് തൊഴിലാളിയെ കാട്ടുപന്നി ആക്രമിച്ചു
Next post വന്യമൃഗാക്രമണത്താൽ സംഭവിച്ച മരണത്തെ മെഡിക്കൽ റിപ്പോർട്ടു കൊണ്ട് ഹൃദയാഘാതമാക്കുന്നത് അപഹസനീയം :ബിഷപ്പ് പൊരുന്നേടം
Close

Thank you for visiting Malayalanad.in