പൂപ്പൊലിക്ക് മൂന്ന് ലക്ഷത്തിലേറെപ്പേർ എത്തി: അന്താരാഷ്ട്ര പുഷ്പമേള ഞായറാഴ്ച സമാപിക്കും

. . കൽപ്പറ്റ:
വയനാട്ടില്‍ പൂക്കളുടെ വസന്തം തീര്‍ത്ത അന്താരാഷ്ട്ര പുഷ്പമേള ‘പൂപ്പൊലി’ ഞായറാഴ്ച സമാപിക്കും
അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നടക്കുന്ന സമാപന സമ്മേളനം വൈകീട്ട് 5 ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. റവന്യു ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ പ്രത്യേക പ്രഭാഷണം നടത്തും. അന്താരാഷ്ട്ര പുഷ്പമേളയോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനം എം.എല്‍.എമാരായ ഒ.ആര്‍. കേളു, ടി.സിദ്ധീഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ എന്നിവര്‍ നിര്‍വഹിക്കും. ജനപ്രതിനിധികള്‍, സര്‍വ്വകലാശാല പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, കര്‍ഷക പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
കേരള കാര്‍ഷിക സര്‍വകലാശാലയും കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും ചേര്‍ന്നാണ് അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ പൂപ്പൊലി ഒരുക്കിയത്. ജനുവരി 1 മുതല്‍ തുടങ്ങിയ പുഷ്പമേളയിലേക്ക്് ദിവസവും ആയിരങ്ങളാണ് എത്തിയത്. വിദേശത്ത് നിന്നടക്കം എത്തിച്ച പൂക്കളുടെ വര്‍ണ്ണ വൈവിധ്യമായിരുന്നു മേളയുടെ പ്രധാന ആകര്‍ഷണം. വിദേശികളും ഇതരസംസഥാനത്ത് നിന്നുളളവരും ഉള്‍പ്പെടെ ഇതുവരെ എകദേശം മൂന്ന് ലക്ഷത്തോളം പേര്‍ പുഷ്പമേളയ്ക്ക് എത്തിയതായി അധികൃതര്‍ വ്യക്തമാക്കി. ഇരുപതിലധികം സെമിനാറുകളും പൂപ്പൊലിയുടെ ഭാഗമായി നടന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post കടുവ ആക്രമിച്ച് കൊന്ന സാലുവിൻ്റെ കുടുംബത്തിന് പരമാവധി സഹായം ലഭ്യമാക്കുമെന്ന് വയനാട് ജില്ലാ ഭരണകൂടം.
Next post ജനവാസ കേന്ദ്രങ്ങളില്‍ കടുവ ഇറങ്ങുന്നത് ദുരൂഹം :ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കെ.പി.മധു
Close

Thank you for visiting Malayalanad.in