വയനാട്ടിലെ വന്യമൃഗശല്യം ശാശ്വതമായി പരിഹരിക്കണം – മാനന്തവാടി രൂപത പാസ്റ്ററൽ കൗൺസിൽ
മാനന്തവാടി: വന്യമൃഗങ്ങൾ നാട്ടിലിറങ്ങി മനുഷ്യ ജീവന് ഭീഷണി സൃഷ്ടിക്കുന്നതിൻ്റെ ഉത്തരവാദിത്വം വനം വകുപ്പിനാണന്നും വന്യമൃഗങ്ങളെ വനത്തിനുള്ളിൽ തടയുന്നതിൽ ഇവർ ബോധപൂർവ്വം വീഴ്ച വരുത്തുകയാണെന്നും മാനന്തവാടി രൂപത പാസ്റ്ററൽ കൗൺസിൽ . വയനാട്ടിൽ വർദ്ധിച്ചു വരുന്ന വന്യമൃഗശല്യം ശാശ്വതമായി പരിഹരിക്കാനുള്ള പദ്ധതികൾ വനം വകുപ്പ് നടപ്പിലാക്കണം.അതിനു പകരം മനുഷ്യരെ ജോലിക്കു പോകാനും വിദ്യാർത്ഥികളെ സ്കൂളുകളിൽ പോകാനും അനുവദിക്കാതെ 144 പ്രഖ്യാപിച്ച് വീട്ടുതടങ്കലിൽ വച്ചല്ല മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘർഷം ലഘൂകരിക്കേണ്ടത്. ജനസംഖ്യ പെരുപ്പമുണ്ട് എന്ന് പറഞ്ഞു ജനസംഖ്യാ നിയന്ത്രണം കൊണ്ടുവന്ന് ജനസംഖ്യ നിയന്ത്രിച്ച ഭരണകൂടങ്ങൾ, വയനാട്ടിലെ വന വിസ്തൃതിക്ക് താങ്ങാവുന്ന വിധത്തിൽ വന്യമൃഗങ്ങളുടെ പെരുപ്പം നിയന്ത്രിക്കുകയാണ് വേണ്ടത്.
വന്യ മൃഗങ്ങൾ നാട്ടിൽ ഇറങ്ങുന്നത് തടയുവാൻ വനാതിർത്തിയിൽ സംവിധാനങ്ങൾ ഒരുക്കണം.തനത് ജൈവ സമ്പത്ത് നിലനിർത്തുന്നതിന് സ്വാഭാവിക വനവല്ക്കരണം വനാതിർത്തിക്കുള്ളിൽ ഉറപ്പാക്കണം. വനത്തിൻ്റെ തോത് ഒരു ജില്ലയിൽ മാത്രം ഒതുക്കാതെ, കേരളത്തിൻ്റെയും രാജ്യത്തിൻ്റെയും എല്ലാ ഭാഗത്തും തുല്യമായി ഉറപ്പ് വരുത്തണം.
ഏറ്റവും അധികം വനപ്രദേശം ഇപ്പോൾ തന്നെയുള്ള വയനാട് ജില്ലയിൽ വനവിസ്തൃതിയും വന്യമൃഗ സാന്ദ്രതയും ഇനിയും വർദ്ധിപ്പിക്കുവാനാണ് ശ്രമമെന്നും നഷ്ടപരിഹാരമൊന്നും നൽകാതെ വന്യമൃഗശല്യത്താലും അധാർമ്മികമായ കാട്ടു നിയമങ്ങളാലും പൊറുതിമുട്ടിച്ച് സ്വാഭാവിക കുടിയിറക്കത്തിന് നിർബന്ധിക്കും വിധമുള്ള ഭരണകൂടഭീകരത അവസാനിപ്പിക്കണമെന്നും വന്യമൃഗ ആക്രമണത്തിന് ഇരയായവർക്ക് നഷ്ടപരിഹാരം നൽകണമെന്നും രൂപത പാസ്റ്ററൽ കൗൺസിൽ ആവശ്യപ്പെട്ടു.
ബിഷപ് മാർ ജോസ് പൊരുന്നേടം അദ്ധ്യക്ഷത വഹിച്ചു.ബിഷപ് അലക്സ് താരാമംഗലം, വികാരി ജനറൽ ഫാ.പോൾ മുണ്ടോളിക്കൽ, സെക്രട്ടറി ജോസ് പുഞ്ചയിൽ, സെബാസ്റ്റ്യൻ പാലംപറമ്പിൽ, ജോൺസൺ തൊഴുത്തിങ്കൽ, ഫാ.സെബാസ്റ്റ്യൻ പുത്തേൻ എന്നിവർ പ്രസംഗിച്ചു.