ചുരം ബദൽ പാത യാഥാർത്ഥ്യമാക്കണം: എ.കെ.ടി.എ വൈത്തിരി യൂണിറ്റ് സമ്മേളനം

.
വൈത്തിരി : വയനാടൻ ജനതയുടെ യാത്രാദുരിതത്തിന് ചുരത്തിന് ബദൽ റോഡ് എന്ന സ്വപ്നം സാക്ഷാത്കരിക്കണമെന്ന് ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ വൈത്തിരി യൂണിറ്റ് കൺവെൻഷൻ ആവശ്യപ്പെട്ടു. വൈത്തിരി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ യൂണിറ്റ് പ്രസിഡണ്ട് പ്രജീഷ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യൂണിറ്റ് സെക്രട്ടറി മേരി ജോസഫ് റിപ്പോർട്ടും യൂണിറ്റിന്റെ ട്രഷറർ പുഷ്പവല്ലി കെ.ബി വരവ് ചിലവ് കണക്കും അവതരിപ്പിച്ചു .ജില്ലാ ട്രഷറർ യു കെ പ്രഭാകരൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു തുടർന്ന് സംഘടന റിപ്പോർട്ട് മെർലി വിജയൻ അവതരിപ്പിച്ചു. കൺവെൻഷനിൽ മയക്കുമരുന്നുകൾക്കും മദ്യത്തിനും എതിരെയുള്ളബോധവൽക്കരണങ്ങൾ നടത്തി യുവജനതയെ രക്ഷപ്പെടുത്തുൻഎല്ലാ വിഭാഗത്തിൽപ്പെട്ട മനുഷ്യസ്നേഹികളും ഉണർന്നു പ്രവർത്തിക്കണമെന്നും തയ്യൽ മേഖലയുൾപ്പെടെ ഉള്ള തൊഴിലില്ലായ്മയ്ക്ക് ശാശ്വത പരിഹാരം കാണാൻ സർക്കാരിൻറെ ഭാഗത്തുനിന്നും നടപടികൾ സ്വീകരിക്കണമെന്നും തയ്യൽ തൊഴിലാളി ക്ഷേമനിധിയിലെ പോരായ്മകൾ പരിഹരിക്കണം എന്നും ജില്ലാ ജോയിൻ സെക്രട്ടറി സുരേഷ് ബാബു വൈസ് പ്രസിഡണ്ട് ശിവകുമാർ ജില്ലാ കമ്മിറ്റിയംഗം ഷബീർ അലി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post പുഴയിൽ അലക്കുന്നതിനിടെ യുവതിയെ മുതല ആക്രമിച്ചു.
Next post എപ്‌സോ സമ്മേളനം സമാപിച്ചു
Close

Thank you for visiting Malayalanad.in