ജനവിരുദ്ധ ഇടത് സർക്കാരിനെതിരെ സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് സേവ് കേരള മാർച്ച് ജനുവരി 18 ന്

ജനവിരുദ്ധ ഇടത് സർക്കാരിനെതിരെ കാൽ ലക്ഷത്തിലധികം പ്രവർത്തകരെ പങ്കെടുപ്പിച്ച് കൊണ്ട് സേവ് കേരള മാർച്ച് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്ക് നടത്തും. ഇതിൻ്റെ ഭാഗമായി കുറ്റവിചാരണ യാത്ര’ നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സെക്രട്ടറിയേറ്റ് മാർച്ചിന്റെപ്രചരണാർത്ഥം മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മറ്റിയുടെ നേതൃത്വൽ ഹാരിസ് കാട്ടിക്കുളം ക്യാപ്റ്റനും ശിഹാബ് മലബാർ വൈസ് ക്യാപ്റ്റനും അസീസ് വെള്ളമുണ്ട കോഡിനേറ്ററും കബീർ മാനന്തവാടി ഡയറക്ടറുമായി നിയോജക മണ്ഡലം യൂത്ത് ലീഗ് ഭാരവാഹികൾ . പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹികൾ ജാഥാ അംഗങ്ങളുമായി മാനന്തവാടി മണ്ഡലത്തിൽ കുറ്റവിചാരണ യാത്ര ജനുവരി 10, 11, 12 തിയ്യതികളിൽ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തും.
10/1/23 ചൊവ്വാഴ്ച വൈകിട്ട് 4 മണിക്ക് യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് എം.പി നവാസ് കുറ്റവിചാരണ യാത്ര ഉദ്ഘാടനം ചെയ്യും സി പി മൊയ്തു ഹാജി ഷൗകത്തലി മാസ്റ്റർ നാസർ തരുവണ വി മൊയ്തു, റഫീഖ് വളാഞ്ചേരി , നസീർ തോൽപ്പെട്ടി എന്നിവർ പങ്കെടുക്കും. അന്നേ ദിവസം ജാഥ മാനന്തവാടി ടൗണിൽ സമാപിക്കും സമാപന സമ്മേളനം സലീം മേമ്മന ഉദ്ഘാടനം ചെയ്യും കടവത്ത് മുഹമ്മദ് റഷീദ് പടയൻ സി കുഞ്ഞബ്ദുള്ള കടവത്ത് ഷറഫുദ്ധീൻ പി വി എസ് മൂസ സഫ്വാൻ വെള്ളമുണ്ട എന്നിവർ പങ്കെടുക്കും
11/01/23 ബുധൻ ഉദ്ഘാടനം എടവക പഞ്ചായത്തിലെ പാണ്ടിക്കടവിൽ രാവിലെ 9 മണിക്ക് ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി യഹ്യാഖാൻ തലക്കൽ ഉദ്ഘാടനം ചെയ്യും പി മുഹമ്മദ്, വെട്ടൻ അബ്ദുള്ള, വള്ളിയാട്ട് അബ്ദുള്ള അഹമ്മദ് കുട്ടി ബ്രാൻ എന്നിവർ പങ്കെടുക്കും വിവിധ ശാഖകളിലുടെ പര്യടനം നടത്തി അന്നേ ദിവസം പനമരത്ത് സമാപിക്കും സമാപന സമ്മേളനം ജില്ലാ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഹാരിഫ് സി.കെ ഉദ്ഘാനം ചെയ്യും, ഇബ്രാഹിം മാസ്റ്റർ കുളിവയൽ, കണ്ണോളി മുഹമ്മദ്, വി അസൈനാർ ഹാജി, അസീസ് കുനിയൻ, ജാഫർ മാസ്റ്റർ എന്നിവർ പങ്കെടുക്കും.
12/01/03 വ്യാഴം തവിഞ്ഞാൽ പഞ്ചായത്തിലെ തലപ്പുഴയിൽ രാവിലെ 9 മണിക്ക് നിയോജക മണ്ഡലം മുസ്ലിംലീഗ് പ്രസിഡന്റ് അഹമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്യും, ഉവൈസ് എടവെട്ടൻ, കെ എം അബ്ദുള്ള, മോയിൻ കാസിമി, ഇബ്രാഹിം കുന്നോത്ത്, സിദ്ധീഖ്തലപ്പുഴ എന്നിവർ പങ്കെടുക്കും 6 മണിക്ക് നാലാം മൈലിൽജാഥ സമാപിക്കും. സമാപനസമ്മേളനം നിയോജകമണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.കെ അസ്മത്ത് ഉദ്ഘാടനം ചെയ്യും ജില്ലാ യൂത്ത് യൂത്ത് ലീഗ് സെക്രട്ടറി ജാസർ പാലക്കൽ മഖ്യപ്രഭാഷണം നടത്തും. പടയൻ മുഹമ്മദ് കെ സി മായൻ ഹാജി പി കെ അമീൻ, കെ സി സലീം സലാം വെള്ളമുണ്ട, കേളോത്ത് അബ്ദുള്ള എന്നിവർ പങ്കെടുക്കും
പത്ര സമ്മേളനത്തിൽ ഹാരിസ് കാട്ടിക്കുളം ശിഹാബ് മലബാർ കബീർ മാനന്തവാടി മുസ്തഫ തയ്യുള്ളതിൽ ഇബ്രാഹിം സി ച്ച് എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

Previous post യു.ജി.സി. നാക് ടീമിനെ വരവേൽക്കാനൊരുങ്ങി സാഫി ഇൻസ്റ്റിട്യൂട്ട്
Next post ജൈനമത പുണ്യ കേന്ദ്രങ്ങൾ ടൂറിസം കേന്ദ്രങ്ങളാക്കുന്നതിനെതിരെ പ്രതിഷേധമിരമ്പി ജൈൻ സമാജ റാലി.
Close

Thank you for visiting Malayalanad.in