കൽപ്പറ്റ: കാലാവസ്ഥാ വ്യതിയാനത്തിന്റെ ബുദ്ധിമുട്ടുകള്‍ക്കിടയിൽ കാപ്പികര്‍ഷകര്‍ക്ക് ഉല്പാദന വര്‍ദ്ധനവ് കൂടി ലക്ഷ്യമിട്ട് കോഫി ബോര്‍ഡ് പുതിയ പദ്ധതികള്‍ ആവിഷ്ക്കരിച്ച് വരികയാണ്. ഇതിന്റെ ഭാഗമായി കോഫി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റ -ഓണിവയലിലുള്ള കാപ്പിത്തോട്ടത്തില്‍ വെച്ച് ജനുവരി പത്തിന് ചൊവ്വാഴ്ച ഫീല്‍ഡ് ഡേ നടത്തുമെന്ന് കോഫി ബോർഡ് ജോയിൻ്റ് ഡയറക്ടർ ഡോ.എം. കറുത്ത മണി , കോഫി ബോർഡ് മെമ്പർ സുരേഷ് അരിമുണ്ട എന്നിവർ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
22 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഫീല്‍ഡ് ഡേ നടത്തുന്നത്. എസ്റ്റേറ്റ് സന്ദര്‍ശനം, കാപ്പികൃഷിയുമായി ബന്ധപ്പെട്ട വിവിധ സെഷനുകള്‍ എന്നിവയാണ് വിഭാവനം ചെയ്തിട്ടുള്ളത്. കാപ്പികൃഷി മേഖലയില്‍ പുതിയ കൃഷിരീതികളും സാങ്കേതിക വിദ്യകളും പ്രയോഗിച്ച് ഉന്നത നേട്ടം കൈവരിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. കോഫി ബോര്‍ഡ് സെക്രട്ടറിയും സി.ഇ.ഒ.യുമായ ഡോ.കെ.ജി. ജഗദീശ ഐ.എ.എസ്. വിശിഷ്ടാതിഥിയായി പരിപാടിക്കെത്തും. വയനാട് ജില്ലാ കലക്ടര്‍ എ.ഗീത, എന്നിവർ പങ്കെടുക്കും.
മികച്ച കാപ്പികര്‍ഷകരായ മുട്ടില്‍ പാറക്കല്‍ അശോക് കുമാര്‍, മേപ്പാടി റോസ് ഗാര്ഡന് കുരുവിള ജോസഫ്, മേപ്പാടി ഹോപ്പ് എസ്റ്റേറ്റ് സീനിയര്‍ പ്ലാന്റര്‍ ജോര്‍ജ് പോത്തന്, ചോലപ്പുറം മാധവന് നായര്‍, വനമൂലിക ഹെര്‍ബല്‍ സിലെ പി.ജെ.ചാക്കോച്ചന്, ബയോവിന്‍ ചെയര്മാന് ഫാ. ജോണ്‍ ചൂരപ്പുഴ തുടങ്ങിയവരെ ചടങ്ങില്‍ ആദരിക്കും.
ടെക്നിക്കല്‍ സെഷനില്‍ കാപ്പി കൃഷിയിലെ വൈവിധ്യവത്ക്കരണം എന്ന വിഷയത്തില്‍ ഡോ. രാജേന്ദ്രനും, പോസ്റ്റ് ഹാര്‍വെസ്റ്റ് ടെക്നോളജി എന്ന വിഷയത്തില്‍ ഡോ. ജെ.എസ്.നാഗരാജും കോഫി കള്ട്ടിവേഷന് എന്ന വിഷയത്തില്‍ ജോര്‍ജ് ഡാനിയലും, കാപ്പി സംസ്ക്കരണത്തില്‍ എഫ്.പി.ഒ. എഫ്.പി.സി. പങ്കിനെക്കുറിച്ച് കേരള എഫ്.പി.ഒ. കണ്‍സോര്‍ഷ്യം സ്റ്റേറ്റ് സെക്രട്ടറി സി.വി.ഷിബുവും, കാപ്പികൃഷി വ്യാപന പദ്ധതികളെക്കുറിച്ച് ഡോ. എം.കറുത്തമണിയും സംസാരിക്കും.
സി.സി.ആര്.ഐ. റിസര്‍ച്ച് ഡയറക്ടര്‍ ഡോ. എം.സെന്തില്‍ കുമാര്‍, കോഫിബോര്‍ഡ് ജോയിന്റ് ഡയറക്ടര്‍ ഡോ. എം.കറുത്തമണി, കോഫി ബോര്‍ഡ് മെമ്പര്‍മാരായ ഇ.ഉണ്ണികൃഷ്ണന്, സിബി വര്‍ഗ്ഗീസ്, കെ.കെ.മനോജ്കുമാര്‍, മുന്‍ വൈസ് ചെയര്മാന്മാരായ അഡ്വ. വെങ്കിടസുബ്രഹ്മണ്യം, അഡ്വ. മൊയ്തു, എം.ആര്.ഗണേഷ്, പ്രൊഫ. കെ.പി.തോമസ്, മോഹനന് മാസ്റ്റര്‍, വയനാട് കോഫി ഗ്രോവേഴ്സ് അസോസിയേഷന് പ്രസിഡന്റ് അനൂപ് പാലുകുന്ന്, സൗത്ത് ഇന്ത്യന്‍ കോഫി ഗ്രോവേഴ്സ് അസോസിയേഷന് പ്രസിഡന്റ് കെ.ജെ.ദേവസ്യ, കോഫി ബോര്‍ഡ് റിസര്‍ച്ച് വിഭാഗം ജോയിന്റ് ഡയറക്ടര്‍ ഡോ. ജെ.എസ്. നാഗരാജ്, എം.എസ്.എസ്.ആര്.എഫ്. ഡയറക്ടര്‍ ഡോ. വി. ഷക്കീല, നബാര്‍ഡ് ഡിസ്ട്രിക്ട് മാനേജര്‍ വി.ജിഷ, ബ്രഹ്മഗിരി ഡവലപ്മെന്റ് സൊസൈറ്റി ചെയര്മാന് പി.കെ.സുരേഷ് തുടങ്ങിയവര്‍ സംബന്ധിക്കുമെന്നും ഇവർ പറഞ്ഞു.
. മലപ്പുറം : വയനാട് സ്വദേശിയായ സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ് (എസ്.ഒ.ജി) കമാൻഡോ വെടിയേറ്റു മരിച്ചു. വയനാട് തെക്കുംതറ ചെങ്ങഴിമ്മൽ ചന്ദ്രൻ്റെ മകൻ വിനീത് (36) ആണു...
മാനന്തവാടി:ഊഞ്ഞാലിൽ കഴുത്ത് കുരുങ്ങി പന്ത്രണ്ടു വയസുകാരൻ മരിച്ചു. മാനന്തവാടി മിൽക്ക് സൊസൈറ്റി ജീവനക്കാരൻ വട്ട ക്കളത്തിൽ ഷിജുവിൻ്റെ മകൻ അശ്വിൻ [12] ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട്...
മാനന്തവാടി: കൊയിലേരി പുഴയിൽ ചെക്ക്ഡാമിൽ രണ്ട് സുഹൃത്തുക്കളോടൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കൂളിവയൽ ചിറയിൽ വീട്ടിൽ അന്ത്രു വിൻ്റെ മകൻ സുബൈർ (36) ആണ്...
കൽപ്പറ്റയിൽ യൂണിമണിയുടെ നവീകരിച്ച ഓഫീസ് പ്രവർത്തനമാരംഭിച്ചു. യൂണി മണിയുടെ 25-ാ വാർഷികവും കൽപ്പറ്റ ബ്രാഞ്ചിന്റെ ഇരുപതാം വാർഷികഘോഷവും നടന്നു വരികയാണ്. ഫോറിൻ എക്സ്ചേഞ്ച്, ട്രാവൽ ആന്റ് ഹോളിഡേയ്സ്,...
#മിഡിൽ ഈസ്റ്റിൽ നിന്നും ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള പണമിടപാടിന് സർക്കിളിന്റെ ഡിജിറ്റൽ ഡോളറായ USDC ഇനി മുതൽ ഉപയോഗപ്പെടുത്തും. കൊച്ചി: രാജ്യാന്തര തലത്തിൽ കറൻസി വിനിമയത്തിന്...
കല്‍പ്പറ്റ: ഇടതു സര്‍ക്കാര്‍ കഴിഞ്ഞ എട്ടര വര്‍ഷമായി തുടരുന്ന അധ്യാപക ദ്രോഹ നടപടികള്‍ അവസാനിപ്പിക്കണമെന്ന് ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ്.പി ..പി .ആലി ആവശ്യപ്പെട്ടു. പങ്കാളിത്ത പെന്ഷന് പദ്ധതി...