വെള്ളമുണ്ടയിൽ ജനമൈത്രി ജാഗ്രതാസമിതി പ്രവര്‍ത്തനമാരംഭിച്ചു

. വെള്ളമുണ്ട: പോലീസിനെ ജന സൗഹൃദമാക്കുന്നതിന്റെ ഭാഗമായി വെള്ളമുണ്ട പോലീസ് സ്‌റ്റേഷന് കീഴിലുള്ള 2022-23 വര്‍ഷത്തെ ജനമൈത്രി പോലീസ് ജാഗ്രതാസമിതി പ്രവര്‍ത്തനമാരംഭിച്ചു.പോലീസ് സ്‌റ്റേഷന്‍ പരിസരത്ത് നടന്ന യോഗത്തില്‍ വെച്ച് എസ് എച്ച് ഒ കെ എ ഷറഫുദ്ദീന്‍ സമിതിയുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിച്ചു.ചടങ്ങില്‍ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ കെ മൊയ്തു അദ്ധ്യക്ഷം വഹിച്ചു.സമൂഹത്തിലെ വിവിധ തലങ്ങളിലുള്ള ആളുകളെ ഉള്‍പ്പെടുത്തിയാണ് 24 അംഗ സമിതി രൂപീകരിച്ചത്.വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗം തടയുന്നതിനായി സ്‌റ്റേഷന്‍ പരിധിയിലെ വിദ്യാലയങ്ങളിലും കോളനിപ്രദേശങ്ങളിലും ടൗണുകളിലും കാര്യക്ഷമമായി ഇടപെടല്‍ നടത്തുവാന്‍ യോഗം തീരുമാനിച്ചു.സി പി ഒ സുവാസ്,ഡബ്‌ള്യു സി പി ഒ സിഡിയ ഐസക്,പൊതുപ്രവര്‍ത്തകരായ എസ് കെ തങ്ങള്‍,അസീസ്മാസ്റ്റര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഇന്ന് കല്‍പ്പറ്റയുടെ മെറിറ്റ് ഡേ
Next post കാഞ്ഞിരത്തിനാൽ ജെയിംസും കുടുംബവും സുപ്രീം കോടതിയിലേക്ക്
Close

Thank you for visiting Malayalanad.in