മലപ്പുറം;സൗദി അറേബ്യയിലെ ക്ഷീരോല്പന്ന സ്ഥാപനമായ സൗദി മില്‍ക്ക് (സൗദിയ ഡെയരി & ഫുഡ്സ്റ്റഫ് കമ്പനി സദാഫ്കോ) എന്ന സ്ഥാപനത്തിലെ മലയാളികളായ മുന്‍ ജീവനക്കാരുടെ കുടുംബ സംഗമം പുകയൂര്‍ മലബാര്‍ സെന്‍ട്രല്‍ സ്കൂളിള്‍ നടന്നു. മദിരാശി സര്‍വ്വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് ലഭിച്ച ഡോക്ടര്‍ ജംഷീര്‍ നഹ സംഗമം ഉല്‍ഘാടനം ചെയ്തു.കോര്‍ഡിനേറ്റര്‍ കെ.വി. സുബൈര്‍ അധ്യക്ഷത വഹിച്ചു. സംഗമത്തിന്റെ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ പി അബ്ദുല്‍ ഗഫൂര്‍ സ്വാഗതവും എം. ശഫീഖ് അഹ്മദ് നന്ദിയും പറഞ്ഞു. എ. മൂസ മാസ്റ്റര്‍ സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികള്‍, മാജിക്ക് ഷോ, ഗാനമേള, മെഗാ നറുക്കെടുപ്പ് എന്നിവയും നടന്നു. ഇസ്ഹാഖ് പൂക്കാട്ടില്‍, ഓവിങ്ങല്‍ മുഹമ്മദ് അലി, അബ്ദുല്‍ നാസര്‍ കെ, ഹബീബ് റഹ്മാന് എം, അബ്ദുല്‍ സലീം പി.പി, കെ.ടി. സലീം, ഇസ്മാഈല്‍ ഒടുങ്ങാട്ട്, ഹുസൈന് പുലാമന്തോള്‍, അബ്ദുന്നാസര്‍ പോത്തുകാട്ടില്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...
കൽപ്പറ്റ : ചുരത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഗതാഗത തടസ്സം പതിവാകുന്നു. ഇന്നലെ മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കാനുള്ള ശ്രമം നടക്കുകയാണ്. അടിസ്ഥാന യാത്ര സൗകര്യങ്ങളുടെ...
ബത്തേരി: കാട്ട്പോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. പാമ്പ്ര ഓർക്കടവ് പുനത്തിൽ പ്രേമകുമാരി (54) ആണ് പരിക്കേറ്റത് പുൽപ്പള്ളിയിൽ ജോലി കഴിഞ്ഞ് പാമ്പ്ര എസ്റ്റേറ്റ് വഴി വീട്ടിലേക്ക് പോകുമ്പോഴാണ്...