/രണ്ടായിരത്തിലധികം കേഡർ അംഗങ്ങൾ അണിനിരന്നു /
മാനന്തവാടി : പുരോഗമനത്തിന്റെ വേഷം കെട്ടിയും സ്വതന്ത്ര ചിന്തകൾ കുത്തിനിറച്ചും ശോഭന ഭാവി സ്വപ്നം കാണേണ്ട വിദ്യാർത്ഥികളെ മയക്കി കിടത്താൻ ശ്രമിക്കുന്ന ലഹരി മാഫികൾക്കെതിരെ സമരാഹ്വാനം മുഴക്കി എസ് എസ് എഫ് വയനാട് ജില്ലാ റാലി മാനന്തവാടിയിൽ സമാപിച്ചു. എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റി കേരള വിദ്യാർത്ഥി സമ്മേളനത്തിൻ്റെ ഭാഗമായി ‘നമ്മൾ ഇന്ത്യൻ ജനത ‘ എന്ന പ്രമേയത്തിൽ നടത്തിയ ജില്ലാ റാലി മാനന്തവാടിക്ക് നവ്യാനുഭവമായി . ജില്ലയിലെ 5 ഡിവിഷനുകളിൽ നിന്നുള്ള ഐൻടീം അംഗങ്ങളടങ്ങുന്ന രണ്ടായിരത്തോളം വിദ്യാർഥികൾ റാലിയുടെ ഭാഗമായി . വൈകിട്ട് നാലിന് താഴങ്ങാടി നിന്ന് ആരംഭിച്ച് നഗരം ചുറ്റി ഗാന്ധി പാർക്ക് മൈതാനിയിൽ സമാപിച്ചു. പ്രത്യേക യൂനിഫോമിലാണ് ഐൻ ടീം അംഗങ്ങൾ റാലിയിൽ അണിനിരന്നത്. റാലിക്ക് പുതിയ ജില്ലാ ഭാരവാഹികൾ നേത്യത്വം നൽകി. തുടർന്ന് ഗാന്ധി പാർക്ക് മൈതാനിയിൽ നടന്ന സമാപന പൊതു സമ്മേളനം എസ്എസ്എഫ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സ്വാബിർ സഖാഫി ഉദ്ഘാടനം ചെയ്തു. ദേശീയ എക്സിക്യൂട്ടീവ് അംഗം സി കെ റാഷിദ് ബുഖാരി മുഖ്യ പ്രഭാഷണം നടത്തി. പുതിയ ജില്ലാ ഭാരവാഹികളെ കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രട്ടറി എസ് ഷറഫുദ്ദീൻ അഞ്ചാംപീടിക പ്രഖ്യാപിച്ചു. കെ എസ് മുഹമ്മദ് സഖാഫി, മുഹമ്മദലി സഖാഫി പുറ്റാട്, മുഹമ്മദ് സഈദ് ഷാമിൽ ഇർഫാനി സംസാരിച്ചു. കെ കെ മുഹമ്മദലി ഫൈസി, മജീദ് മാസ്റ്റർ തലപ്പുഴ, ഡോ. ഇർഷാദ്, ഷമീർ ബാക്കവി, ഫള്‌ലുൽ ആബിദ്, ജസീൽ പരിയാരം സംബന്ധിച്ചു. നൗഫൽ പിലാക്കാവ് സ്വാഗതവും ഹാരിസ് റഹ്മാൻ വാര്യാട് നന്ദിയും പറഞ്ഞു.
കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് മുന്നോടിയായി പ്രൊമോ റൺ സംഘടിപ്പിച്ചു. രാവിലെ ആറിന് രാജേന്ദ്ര മൈതാനത്ത് നിന്നാരംഭിച്ച റൺ ഫെഡറൽ ബാങ്ക് റീജണൽ ഹെഡും...
ബത്തേരി : ലെൻസ്ഫെഡ് ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് കൊണ്ട് ജില്ലാ പ്രസിഡണ്ട് അറക്കൽ ഹാരിസ് പതാക ഉയർത്തി. ജില്ലാ ജോയിൻ്റ് സെക്രട്ടറി മുസ്തഫ അനുശോചന പ്രഭാഷണം...
കൽപ്പറ്റ: മെക് 7 വയനാട് ജില്ലാ മെഗാ സംഗമം കൽപ്പറ്റ എം.സി.എഫ് പബ്ലിക് സ്കൂൾ ഗ്രൗണ്ടിൽ വിപുലമായ ജനപങ്കാളിത്തത്തോടെ നടന്നു. മെക് 7 സ്ഥാപകനും ക്യാപ്റ്റനുമായ സലാഹുദ്ദീൻ...
കൊച്ചി:ജലാശയങ്ങളിൽ കുളവാഴകൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക വെല്ലുവിളികൾക്ക് പരിഹാരം കാണുന്നതിനും അവയുടെ ഫലപ്രദമായ മൂല്യവർദ്ധനവിനും വിനിയോഗത്തിനുമായുള്ള നൂതന മാർഗങ്ങൾ ചർച്ച ചെയ്യുന്നതിനുമായി കൊച്ചി ജെയിൻ സർവകലാശാലയുടെ ഫ്യൂച്ചർ കേരള...
2024 ജൂലൈ 30ന് ഉരുളെടുത്ത് പോയ മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്തെ കുടുംബങ്ങള്‍ക്കായി തമിഴ്നാട് ജമാഅത്തുല്‍ ഉലമ സഭ നിര്‍മ്മിച്ച 14 വീടുകളുടെ താക്കോല്‍ദാനം നാളെ പദ്ധതി പ്രദേശമായ...