വയനാട് സാഹിത്യോത്സവം ജനങ്ങളെ ഒരുമിപ്പിക്കുന്നുവെന്ന് രാഹുൽ ഗാഡി എം.പി.

മാനന്തവാടി: എഴുത്തിൽ നിന്നും വായനയിൽ നിന്നും യുവതലമുറ മാറി നിൽക്കുന്നതായി പലരും കരുതുന്ന കാലമാണ് ഇതെന്നും വേറിട്ട അനുഭവമായിരിക്കും വയനാട് സാഹിത്യോത്സവമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യയിലുടനീളമുള്ള എഴുത്തുകാരുമായി സംവദിക്കാനുള്ള അവസരമായിരിക്കും വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവൽ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. പ്രഥമ വയനാട് സാഹിത്യോത്സവത്തിൻ്റെ ഉദ്ഘാടനം ഓൺലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാഹിത്യ രംഗത്തെ കുതിപ്പിന് വയനാട് സാഹിത്യോത്സവത്തിന് സാധിക്കട്ടെ എന്ന് സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു. ജനങ്ങളെ ഒരുമിപ്പിക്കുന്നതാണ് പ്രഥമ വയനാട് സാഹിത്യോത്സവമെന്നും സാഹിത്യരംഗത്തിന് പുതിയമാനം നൽകാൻ ഡബ്ല്യുഎൽഎഫിന് നു കഴിഞ്ഞെന്നും രാഹുൽഗാന്ധി എം പി പ്രത്യേക സന്ദേശത്തിൽ പറഞ്ഞു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി അധ്യക്ഷനായി. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി പ്രദീപ് ആശംസ അർപ്പിച്ചു. ചടങ്ങിൽ ഫെസ്റ്റിവൽ ഡയറക്ടർ ഡോ. വിനോദ് കെ ജോസ് സ്വാഗതവും ക്യുറേറ്റർ ഡോ. ജോസഫ് കെ ജോബ് നന്ദിയും പറഞ്ഞു. പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയി, സാഹിത്യ അക്കാദമി ചെയർമാൻ കെ. സച്ചിദാനന്ദൻ, സക്കറിയ, സഞ്ജയ് കാക്, പി.കെ പാറക്കടവ്, ചലച്ചിത്ര അക്കാജദമി ചെയർപേഴ്സൺ ബിന പോൾ, കൽപ്പറ്റ നാരായണൻ, ഷീല ടോമി, എസ്. സിതാര, മധുപാൽ തുടങ്ങിയവർ സന്നിഹിതരായി.

Leave a Reply

Your email address will not be published. Required fields are marked *

Previous post അരുന്ധതി റോയ്‌ക്കൊപ്പം ചർച്ച ചെയ്യപ്പെടേണ്ട പേരാണ് സുകുമാരൻ ചാലിഗദ്ധയെന്ന് മണിക്കുട്ടൻ പണിയൻ
Next post അടിച്ചമർത്തപ്പെട്ടവരും വേദനിപ്പിക്കപ്പെട്ടവരുമാണു സമൂഹത്തിലുള്ളതെന്നു അരുന്ധതി റോയ്.
Close

Thank you for visiting Malayalanad.in