മെൽബൺ/ തിരുവനന്തപുരം; കോവിഡ് കാലത്ത് ആരോഗ്യ മേഖലയിൽ താങ്ങായി പിടിച്ചു നിർത്തിയ നേഴ്സുമാരെ ആദരിക്കുന്നതിനായി ഓസ്ട്രേലിയയിലെ പ്രമുഖ നേഴ്സിംഗ് ഗ്രൂപ്പായ ഐ. എച്ച്.എൻ.എ യുടെ നേതൃത്വത്തിൽ 25 മലയാളി നഴ്സുമാർക്ക് 25 ലക്ഷം രൂപയുടെ ഐ.എച്ച്.എൻ.എ ഗ്ലോബൽ ലീഡർഷിപ്പ് പുരസ്കാരം സമ്മാനിക്കും.
ഇന്ത്യ, ഓസ്ട്രേലിയ, യു.എ.ഇ, യു.കെ, അമേരിക്ക എന്നിവടങ്ങളിൽ നിന്നുള്ള അഞ്ച് വീതം നഴ്സുമാർക്ക് വീതമാണ് അവാർഡുകൾ നൽകുന്നത്.
ഇനിയും നിലക്കാത്ത കോവിഡ് മഹാമാരിയിൽ ഇതിനകം 65 ലക്ഷത്തോളം പേർ മരണപ്പെടുകയും അനേക ലക്ഷംപേർ മരണ തുല്യരായി ജീവിക്കുകയും ചെയ്യുന്നുണ്ട് . എന്തുചെയ്യണമെന്നറിയാതെ രാജ്യങ്ങളും ഭരണകൂടങ്ങളും പകച്ചു നിന്നപ്പോൾ പിടഞ്ഞു വീഴുന്ന രോഗികൾക്ക് അരികിൽ സാന്ത്വന വാക്കുകളുമായി ലോകമെൻമ്പാടുമുള്ള ലക്ഷമണക്കിനു നഴ്‌സുമാരോടെപ്പം പതിനായിരക്കണക്കിന് മലയാളി നഴ്‌സുമാരും അണിനിരക്കുകയും അതിൽ പലരും മരണം വരിക്കുകയും ചെയ്തു ..
സ്വന്തം ജീവനും കുടുംബവും പോലും വകവയ്ക്കാതെ രാപകൽ പണിയെടുത്ത മലയാളി നഴ്‌സുമാരെയും അതോടെപ്പം ഈ അവസ്ഥയിൽ അവർക്ക് ശക്തിപകർന്നു ആശുപത്രികളിലും നഴ്‌സിംഗ് ഹോമുകളിലും പണിയെടുത്ത മറ്റു നഴ്സുമാരെയും ആദരിക്കുന്നതിൻറെ ഭാഗമായാണ് ആഗോള അടിസ്ഥാനത്തിൽ 25 നഴ്‌സുമാരെ തെരഞ്ഞെടുത്തു 25 ലക്ഷം രൂപയുടെ IHNA – IHM പുരസ്‌കാരം നല്കാൻ ഓസ്‌ട്രേലിയയിലെ പ്രമുഖ നഴ്‌സിംഗ് വിദ്യാഭ്യാസ സ്ഥാപനമായ ” HCI Australia ” തീരുമാനിച്ചതായി CEO ബിജോ കുന്നുംപുറത്ത് പത്രസമ്മേളനത്തിൽ അറിയിച്ചു.
ആദ്യ ഘട്ടമായി ഓസ്‌ട്രേലിയിലെ മെൽബണിൽ ഒക്ടോബർ 29 നു Whittlesea Malayali association സംഘടിപ്പിക്കുന്ന ചടങ്ങിൽ സിനിമ താരങ്ങളായ ഇന്ദ്രജിത്ത്, അപർണ ബാലമുരളി എന്നിവർ ചേർന്ന് അവാർഡുകൾ വിതരണം ചെയ്യും. ഡിസംബർ അവസാനവാരം കേരളത്തിൽ വച്ചു ക്ഷണിക്കപ്പെട്ട സദസിൽ ഇന്ത്യയിലെ മലയാളി നഴ്സുമാർക്കുള്ള അവാർഡുകൾ നൽകും.
ഓസ്ട്രേലിയയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അഞ്ചു പേർക്ക് ഒരു ലക്ഷം രൂപയും Florence Nightingale ശില്പവും, സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്‌കാരമെന്ന് തിരുവനന്തപുരം KUJW ജില്ലാ ഘടകത്തിന്റ സഹകരണത്തോടെ സൂം മീറ്റിങ്ങിലൂടെ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
IHNA മീഡിയ അഡ്വൈസർ തിരുവല്ലം ഭാസി,ചീഫ് ഓപ്പറേഷൻ ഓഫിസർ സൈമൺ സ്വീഗർട് ജീയോൻസ് ജോസ് മാർക്കറ്റിംഗ് ഹെഡ്, അനുരഞ്ജു ശങ്കരൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
ഐ.എച്ച്.എൻ.എ ഗ്ലോബൽ ലീഡർഷിപ്പ് പുരസ്കാരത്തിന് അപേക്ഷിക്കാം
കോവിഡ് കാലത്ത് മികവ് തെളിയിച്ച നഴ്സുമാർക്ക് നൽകുന്ന അവാർഡിനായി ihna.edu.au/ihna-global-covid-nursing-award/ ഈ ലിങ്ക് വഴി അപേക്ഷ നൽകാം. നഴ്സുമാർക്ക് സ്വന്തമായോ, മറ്റുള്ളവർക്ക് ഇവരുടെ സേവനതത്തെ മുൻനിർത്തി നാമനിർദ്ദേശം ചെയ്യുകയും ചെയ്യാം. അപേക്ഷ പരിഗണിക്കുന്ന പ്രത്യേക ജൂറിയാണ് ഓരോ രാജ്യത്ത് നിന്നുള്ള അഞ്ച് വീതം നഴ്സുമാരെ അന്തിമ പട്ടികയിൽ ഉൾപ്പെടുത്തി അവാർഡിനായി പരിഗണിക്കുന്നത്.
വയനാട് ജില്ലയിലെ മതപഠന-ട്യൂഷന്-സ്പെഷ്യല്‍ ക്ലാസുകള്‍ക്ക് ഇന്ന് അവധി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കിയ സാഹചര്യത്തില്‍ ജില്ലയിലെ മതപഠന ക്ലാസ്സുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസ്സുകള്‍,...
Nanotechnology leaders, researchers, industry and startups converge in Bengaluru to advance the next frontier of Innovation. Devadas TP -Industry Technology...
കെട്ടിട ഉടമകളുടെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന നേതൃത്വം...
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...