വിദ്യാധിരാജ ചട്ടമ്പിസ്വാമി ചാരിറ്റബിൾ മിഷൻ ഏർപ്പെടുത്തിയ വിദ്യാധിരാജ ചട്ടമ്പിസ്വാമി കർമ്മ ശ്രേഷഠ പുരസ്ക്കാരം മലനാട് ചാനൽ സബ് എഡിറ്റർ സുമി മധു ഏറ്റ് വാങ്ങി. തിരുവനന്തപുരം മന്നം മെമ്മോറിയൽ ക്ലബ്ബിൽ നടന്ന ചടങ്ങിൽ മുൻ ഐ.എസ്.ആർ. ഒ ചെയർമാൻ ജി.മാധവൻ നായർ പുരസ്ക്കാരം കൈമാറി. ചടങ്ങിൽ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. അഡ്വക്കേറ്റ് ഇരുമ്പിൽ വിജയൻ അധ്യക്ഷൻ ആയിരുന്നു