ഞങ്ങളും കൃഷിയിലേക്ക്:നന്മ വിത്തുകൾ മുളയ്ക്കട്ടെ

കോട്ടത്തറ :വാളൽ യു പി സ്കൂളിൽ കോട്ടത്തറ കൃഷി ഭവന്റെ സഹായത്തോടെ “ഞങ്ങളും കൃഷിയിലേക്ക്” പദ്ധതി പഞ്ചായത്ത്‌ പ്രസിഡന്റ് പി പി റനീഷ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റും വാർഡ് മെമ്പറുമായ ആന്റണി ജോർജ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഡെപ്യൂട്ടി ഡയറക്ടർ സി മമ്മൂട്ടി, കൃഷി ഓഫീസർ ഷെറിൻ, ഹെഡ്മാസ്റ്റർ തോമസ് പി വർഗ്ഗീസ് എന്നിവർ സംസാരിച്ചു. പരിപാടിക്ക് വി ടി ഷൈജു രാജ്, വിനോദ് കുമാർ എന്നിവർ നേതൃത്വം വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *