സ്കൂട്ടറിൽ കാറിടിച്ച് ആലപ്പുഴ ഡി സി സി ജനറൽ സെക്രട്ടറിക്ക് ദാരുണാന്ത്യം

ആലപ്പുഴ: ക്ഷേത്ര ദർശനം കഴിഞ്ഞു സ്കൂട്ടറിൽ മടങ്ങവേ, ജില്ലാ പഞ്ചായത്ത് മുൻ അംഗവും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ ചിങ്ങോലി ആരഭിയിൽ ശ്രീദേവി രാജൻ (58) കാർ ഇടിച്ചു മരിച്ചു.
സംസ്കാരം നാളെ (12-12-2022- തിങ്കൾ) വൈകിട്ട് 03:00-ന് വീട്ടുവളപ്പിൽ.
ദേശീയപാതയിൽ കാഞ്ഞൂർ ക്ഷേത്രത്തിനു സമീപം ഇന്നലെ രാവിലെ 8.10-നായിരുന്നു അപകടം. കളിയിക്കാവിള സ്വദേശികൾ സഞ്ചരിച്ച കാർ സ്കൂട്ടറിനു പിന്നിൽ ഇടിക്കുകയായിരുന്നു. സ്കൂട്ടറിൽ നിന്നു തെറിച്ച ശ്രീദേവി കാറിന്റെ ചില്ലിലും ബോണറ്റിലും വീണശേഷം തലയടിച്ച് റോഡിൽ വീഴുകയായിരുന്നു.
മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
കാർത്തികപ്പള്ളി താലൂക്ക് എൻ.എസ്.എസ് മഹിളാ സമാജം മുൻ പ്രസിഡന്റ്, കാർത്തികപ്പള്ളി ഗ്രാമപഞ്ചായത്ത് സാക്ഷരത പ്രേരക് പ്രവർത്തക, നങ്ങ്യാർകുളങ്ങര ടി.കെ.എം.എം കോളേജ് യൂണിയൻ മുൻ വൈസ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
രാജൻ പിള്ളയാണ് ഭർത്താവ്.
മക്കൾ: ഡോ. എസ്. ആര്യ, അർജുൻ.
മരുമക്കൾ: ഡോ. സനോജ്, വൃന്ദ.

Leave a Reply

Your email address will not be published. Required fields are marked *

Previous post കേന്ദ്ര-കേരള സര്‍ക്കാരുകളുടെ തെറ്റായനയങ്ങള്‍ സര്‍വമേഖലയെയും തകര്‍ത്തുവെന്ന് കോൺഗ്രസ് നേതാക്കള്‍
Next post ആയുര്‍വേദം എല്ലാ രാജ്യങ്ങളിലുമെത്തിക്കാന്‍ ആഗോള പ്രചാരണം നടത്തും
Close

Thank you for visiting Malayalanad.in