ഇടതു സർക്കാരിനെതിരെ യൂത്ത് ലീഗ് കുറ്റ വിചാരണ യാത്ര സംഘടിപ്പിക്കും

മുട്ടിൽ :ജന വിരുദ്ധ സമീപനങ്ങൾ ആവർത്തിക്കുകയും അഭ്യസ്ത വിദ്യരായ യുവജനങ്ങളെ വഞ്ചിക്കുകയും ചെയ്യുന്ന ഇടതു സർക്കാരിനെതിരെ നിയോജക മണ്ഡലം തലത്തിൽ ജനുവരി ആദ്യ വാരത്തിൽ കുറ്റ വിചാരണ യാത്ര നടത്താൻ യൂത്ത് ലീഗ് ജില്ലാ നേതൃ സംഗമം തീരുമാനിച്ചു. ഡബ്ല്യൂ എം ഓ – എച്ച് ആർ ഡി സെന്റർ മുട്ടിലിൽ വെച്ച് നടന്നു ജില്ലാ നേതൃ സംഗമം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി സി കെ മുഹമ്മദലി ഉദ്‌ഘാടനം ചെയ്തു .മേപ്പാടി പോളിടെക്നിക് വിദ്യാർഥി സംഘർഷവുമായി ബന്ധപെട്ടു നിരപരാധികളെ വേട്ടയാടുന്നതിൽ നിന്ന് പോലീസ് പിന്മാറണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.യോഗത്തിൽ യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് എം പി നവാസ് അധ്യക്ഷത വഹിച്ചു. കുറ്റ വിചാരണ യാത്ര മുന്നൊരുക്കങ്ങളുടെ ഭാഗമായി ഡിസംബർ 20 നകം നിയോജക മണ്ഡലം സ്പെഷ്യൽ മീറ്റും 25 നകം പഞ്ചായത്ത് തല സ്പെഷ്യൽ മീറ്റും നടത്താൻ തീരുമാനിച്ചു. യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ആരിഫ് തണലോട്ട് , സെക്രട്ടറി ഷൗക്കത്തലി പി കെ, കൽപ്പറ്റ നിയോജക മണ്ഡലം പ്രസിഡന്റ് സി ടി ഹുനൈസ് , ബത്തേരി നിയോജക മണ്ഡലം പ്രസിഡന്റ് സമദ് കണ്ണിയൻ , സെക്രട്ടറി സി കെ മുസ്തഫ , മാനന്തവാടി മണ്ഡലം ട്രഷറർ അസീസ് വെള്ളമുണ്ട , കൽപ്പറ്റ മണ്ഡലം ട്രഷറർ സി കെ ഗഫൂർ , സുൽത്താൻ ബത്തേരി മണ്ഡലം ട്രഷറർ നിസാം കല്ലൂർ വൈറ്റ് ഗാർഡ് ജില്ലാ ക്യാപ്റ്റൻ ഹാരിസ് ബനാന, എന്നിവർ സംസാരിച്ചു . യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി സി കെ ഹാരിഫ് സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് ഷമീം പാറക്കണ്ടി നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

Previous post ഓർമ്മകൾ പങ്കിട്ട് മാനന്തവാടി രൂപത നേതൃസംഗമം
Next post പുലയര്‍ മഹാസഭ ജില്ലാ നേതൃത്വ പഠന ക്യാമ്പ് നടത്തി.
Close

Thank you for visiting Malayalanad.in