മുന്‍ ഇന്റര്‍നാഷണല്‍ ഫുട്ബാള്‍ താരം സി. ജാബിറിന്റെ സ്മരണക്കായി ജില്ലാ വെറ്ററന്‍സ് ഫുട്ബോള്‍ അസോസിയേഷന് ഏര്‍പ്പെടുത്തിയ സോക്കര്‍ അവാര്‍ഡ് സന്തോഷ് ട്രോഫി ടോപ് സ്ക്കോര്‍ ജെസിന് സ്വന്തമാക്കി. മികച്ച വനിത താരമായി ദിവ്യകൃഷ്ണയും ജൂനിയര്‍ വിഭാഗത്തില്‍ നന്ദു കൃഷ്ണനും സബ്ജൂനിയര് വിഭാഗത്തില്‍ റാഷിദും മികച്ച കളിക്കാര്‍ക്കുള്ള ട്രാഫി കരസ്ഥമാക്കി. ഇതൊടനുബന്ധിച്ച് നിലമ്പൂര്‍ ഗ്രീന്‍ ഫീല്‍ഡ് ടര്‍ഫില്‍ നടന്ന ജാബിര്‍ അനുസ്മരണ ചടങ്ങ് നിലമ്പൂര്‍ നഗരസഭ ചെയര്മാന് മാട്ടുമ്മല്‍ സലീം ഉദ്ഘാടനം ചെയ്തു. മുന്‍ ജില്ലാ പോലിസ് മേധാവി യു. അബ്ദുല്‍ കരീം അധ്യക്ഷത വഹിച്ചു. മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ യു ഷറഫലി ജാബിറിനെ അനുസ്മരിച്ച് സംസാരിച്ചു. മുന്‍ പോലിസ് സൂപ്രണ്ട് മോഹനചന്ദ്രന്, നിലമ്പൂര്‍ സി ഐ പി. വി വിഷ്ണു, ആസിഫ് സഹീര്‍, സൂപ്പര്‍ അഷ്റഫ് ബാവ, കെ വി അബുട്ടി , ജാബിറിനോടൊപ്പം കളിച്ച കേരള പോലീസ് ഫുട്ബോള്‍ ടീമിലെ എ സക്കീര്‍,ഹബീബ് റഹ്മാന്, സുല്‍ഫിക്കര്‍, അബ്ദുല്‍ റഷീദ്, പി വി ഹംസ, സന്തോഷ് ട്രോഫി താരമായിരുന്ന പി വി സന്തോഷ് , കേരള പോലിസ് കോച്ച് വിവേക്, ഒ പി അബ്ദുറഹ്മാന്, അരീക്കോട് എ ഇ ഒ മുഹമ്മദ് കോയ എന്നിവര്‍ സംസാരിച്ചു.ചടങ്ങില്‍ മുന്‍ ഇന്ത്യന്‍ യൂണിവേഴ്സിറ്റി ക്യാപ്റ്റന്‍ സുരേന്ദ്രന് മങ്കട സ്വാഗതവും വി എഫ് എ സെക്രട്ടറി സമദ് പറച്ചിക്കോട്ടില്‍ നന്ദി പറഞ്ഞു.
അങ്കമാലി: സാധാരണക്കാർക്ക് മിതമായ നിരക്കിൽ അത്യാധുനിക ശസ്ത്രക്രിയ ചികിത്സകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ അങ്കമാലി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിൽ വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് 'മെഗാ സർജിക്കൽ ക്യാമ്പയിൻ'...
കൽപ്പറ്റ: ടെക്നിക്കൽ ഹൈസ്കൂൾ മാനന്തവാടിയുടെ നേതൃത്വത്തിൽ മൂന്നു ദിവസങ്ങളിലായി വയനാട് ജില്ലാ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന 41 മത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായികമേളയ്ക്ക് തുടക്കം കുറിച്ചു....
. കൽപ്പറ്റ: മാനന്തവാടിയിലെ മെഡിക്കല്‍ കോളജിലുണ്ടായ ചികിത്സാപിഴവുമായി ബന്ധപ്പെട്ട് വയനാട്ടില്‍ നിന്നുള്ള മന്ത്രിയെന്ന നിലയില്‍ എം എല്‍ എ എന്ന നിലയില്‍ ഒ ആര് കേളുവിന് തല്‍സ്ഥാനത്ത്...
ഒന്നാംഘട്ടമായി ഏറ്റെടുക്കുന്നത് 3.24 ഏക്കര്‍ ഭൂമി കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍ദുരന്തബാധിതര്‍ക്കായി കോണ്‍ഗ്രസ് പ്രഖ്യാപിച്ച നൂറുവീടുകളുടെ പദ്ധതിയുടെ ഒന്നാംഘട്ട സ്ഥലമെടുപ്പ് ജനുവരി 13-ഓടെ പൂര്‍ത്തീയാക്കുമെന്ന് ഡി സി സി...
മാനന്തവാടി: മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെയും, പരിശുദ്ധ മറിയത്തിൻ്റെയും, വിശുദ്ധ സെബസ്ത്യാനോസിൻ്റെയും, തിരുനാൾ ആഘോഷങ്ങള്‍ക്ക് കൊടിയേറി. ഇന്ന് വൈകുന്നേരം ഇടവക വികാരി റവ.ഫാദർ...
തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിന് കളം ഒരുങ്ങുമ്പോൾ തൃശൂരിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റിമറിക്കാൻ കോൺഗ്രസിൻ്റെ അപ്രതീക്ഷിത നീക്കം. കാലങ്ങളായി എൽഡിഎഫിന്റെ കോട്ടയായി അറിയപ്പെടുന്ന കൈപ്പമംഗലം മണ്ഡലം ഇത്തവണ പിടിച്ചെടുക്കാൻ...