മാനന്തവാടി: വയനാട്ടിൽ കാർ കത്തി നശിച്ചു: കാറിനുള്ളിൽ കത്തിക്കരിഞ് മൃതദേഹം കണ്ടെത്തി.
കണിയാരം ഫാദർ ജികെഎംഎച്ച്.എസിന് സമീപം റബർ തോട്ടത്തിന്റെ പരിസരത്താണ് കാർ കത്തിനശിച്ചത്. കാറിനകത്ത് കത്തിക്കരിഞ്ഞനിലയിലാണ് മൃതദേഹവും കണ്ടെത്തിയത്.. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കെഎൽ 58 എം 9451 നമ്പർ കാർ ആണ് കത്തിയത്. മാനന്തവാടി പോലീസ് സ്ഥല ത്തത്തി തുടർ നടപടികൾ സ്വീകരിച്ചു വരുന്നു. കണ്ണൂർ കേളകം സ്വദേശി കുര്യാക്കോസ് ആണ് മരിച്ചതെന്ന് സംശയിക്കുന്നു.