മലപ്പുറം; പുലയര്‍ മഹാസഭ ജില്ലാ കമ്മിറ്റി ചുമതലയേറ്റു. ഇത് സംബന്ധിച്ച് മലപ്പുറം ബാങ്ക് എംപ്ലോയീസ് ഹാളില്‍ നടന്ന കണ്വെന്ഷന് സംസ്ഥാന പ്രസിഡണ്ട് കെ കെ പുരുഷോത്തമന് ഉദ്ഘാടനം ചെയ്തു. പി കൃഷ്ണന് മഞ്ചേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം വിനോദ് മുഖ്യപ്രഭാഷണം നടത്തി .സംഘടനാ കാര്യങ്ങള്‍ സംസ്ഥാന ട്രഷറര്‍ കെ വിദ്യാധരന് വിശദീകരിച്ചു. മെമ്പര്‍ഷിപ്പ് വിതരണവും നടന്നു.കൃഷ്ണന് മഞ്ചേരി (പ്രസിഡന്റ്), രാമചന്ദ്രന് പനങ്ങാങ്ങര,താരിയന്‍ നാരായണന് (വൈസ് പ്രസിഡണ്ടുമാര്‍),ചന്ദ്രന് പരിയാപുരം (സെക്രട്ടറി),മുരളി കൊളത്തൂര്‍,സരസ്വതി തിരൂര്‍ (അസിസ്റ്റന്റ് സെക്രട്ടറിമാര്‍), ചന്ദ്രബാബു കൊളത്തൂര്‍ (ട്രഷറര്‍) എന്നിവര്‍ ഭാരവാഹികളായി 21 അംഗകമ്മറ്റിയെയും 11 വനിതാ കമ്മിറ്റിയെയും കണ്വെന്ഷന് തെരഞ്ഞെടുത്തു. രാമചന്ദ്രന് പനങ്ങാങ്ങര സ്വാഗതവും ചന്ദ്രന് പരിയാപുരം നന്ദിയും പറഞ്ഞു. ഫോട്ടോ ;പുലയര്‍ മഹാസഭ ജില്ലാ കണ്വെന്ഷന് മലപ്പുറത്ത് സംസ്ഥാന പ്രസിഡണ്ട് കെ കെ പുരുഷോത്തമന് ഉദ്ഘാടനം ചെയ്യുന്നു.
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...
കൽപ്പറ്റ : ചുരത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഗതാഗത തടസ്സം പതിവാകുന്നു. ഇന്നലെ മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കാനുള്ള ശ്രമം നടക്കുകയാണ്. അടിസ്ഥാന യാത്ര സൗകര്യങ്ങളുടെ...
ബത്തേരി: കാട്ട്പോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. പാമ്പ്ര ഓർക്കടവ് പുനത്തിൽ പ്രേമകുമാരി (54) ആണ് പരിക്കേറ്റത് പുൽപ്പള്ളിയിൽ ജോലി കഴിഞ്ഞ് പാമ്പ്ര എസ്റ്റേറ്റ് വഴി വീട്ടിലേക്ക് പോകുമ്പോഴാണ്...