സുൽത്താൻ ബത്തേരി :വയനാട് ഒ. ആർ. ജി സൊസൈറ്റിയുടെ സഹായത്തോടെ കുടുംബശ്രീ മിഷൻ വയനാട് ജില്ലയിൽ സംഘടിപ്പിക്കുന്ന ഗർഭാശയ ഗള – സ്തനാർബുദങ്ങൾക്കെതിരെയുള്ള ക്യാമ്പയിൻ പ്രശംസ അർഹിക്കുന്നതാണ് എന്ന് മന്ത്രി വീണ ജോർജ്. സുൽത്താൻ ബത്തേരി സ്വതന്ത്ര മൈതാനിയിൽ നടന്ന കാൻസർ പ്രതിരോധ ക്യാമ്പയിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിൽ സ്ത്രീകളിലെ ക്യാൻസറിന്റെ തോത് വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു ക്യാമ്പയിൻ ആരംഭിക്കുന്നത്. വയനാട് ജില്ലയിലെ കുടുംബശ്രീ ജൻഡർ റിസോഴ്സ് സെന്ററുകളുടെ നേതൃത്വത്തിൽ പരമാവധി ആളുകളിലേക്ക് അവബോധം എത്തിക്കുകയും രോഗ പ്രതിരോധ മാർഗ്ഗങ്ങൾ പറഞ്ഞു കൊടുക്കുകയുമാണ് ലക്ഷ്യം. വരുന്ന ഒരു മാസ കാലം കൊണ്ടു ജില്ലയിലെ 1ലക്ഷം കുടുംബശ്രീ കുടുംബങ്ങൾക്കും സന്ദേശം എത്തിക്കുന്നതിനാണ് ആഗ്രഹിക്കുന്നത്. പ്രസ്തുത പ്രവർത്തനത്തിൽ പ്രഗത്ഭരായ ഡോക്ടർമാരാണ് ക്ലാസ്സ് നയിക്കുന്നത്. സുൽത്താൻ ബത്തേരി നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ ശ്രീമതി. എൽസി പൗലോസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ സാലി തോമസ്, ടോം ജോസ്, ലിഷ ടീച്ചർ, ഷാമില ജുനൈസ്, കൗൺസിലർമാരായ കെ സി യോഹന്നാൻ, ആരിഫ് തുടങ്ങിയവർ ആശംസകൾ നേർന്നു.കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ബാലസുബ്രഹ്മണ്യൻ, പദ്ധതി വിശദീകരണം നൽകി. ഒ ആൻഡ് ജി സൊസൈറ്റി ഭാരവാഹികളായ ഡോ. ഓമന മധുസൂദനൻ, സ്വാഗതം പറഞ്ഞ പരിപാടിക്ക് ഡോ. ശിവകുമാർ, ഡോ. സുമ വിഷ്ണു, ഡോ. കല്പന ഡോ. ഉമ രൺധീർ, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ ആശ പോൾ എന്നിവർ നേതൃത്വം നൽകി. ഇതിന്റെ ഭാഗമായി സുൽത്താൻ ബത്തേരി അസംപ്ഷൻ ജംഗ്ഷൻ മുതൽ സ്വതന്ത്ര മൈതാനി വരെ ബോധവൽക്കരണ റാലിയും നടന്നു. വിനായക നഴ്സിംഗ് സ്കൂൾ, അസംപ്ഷൻ നഴ്സിംഗ് സ്കൂൾ, ഡോൺ ബോസ്കോ കോളേജ്, സെന്റ് മേരീസ് കോളേജ് എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ കുടുംബശ്രീപ്രവർത്തകരോടൊപ്പം ചേർന്നത് റാലിക്ക് മാറ്റുകൂട്ടി.
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....
. ദന്തചികിത്സാ മേഖലയിൽ ദന്തക്രമീകരണ ചികിത്സകൾ മാത്രമായി 'മീത്തൽ അലൈനേഴ്സ്' എന്ന ഓർത്തോഡോന്റിക്സ് ക്ലിനിക്കിന്റെ ഉദ്ഘാടനച്ചടങ്ങ് കൽപ്പറ്റയിൽ നടന്നു. കൽപ്പറ്റയിൽ 20 വർഷമായി സേവനമനുഷ്ഠിക്കുന്ന മീത്തൽ ഡെന്റൽ...
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...