സർക്കാർ ബാങ്കുകൾ ജപ്തി നടപടികൾ അവസാനിപ്പിക്കണം: കർഷക കോൺഗ്രസ് കേരള ബാങ്കിന് മുമ്പിൽ ധർണ്ണ നടത്തി.

സർക്കാർ ബാങ്കുകൾ ജപ്തി നോട്ടീസും നടപടിയുമായി നീങ്ങുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കർഷക കോൺപ്രസ് കേരള ബാങ്കിന് മുമ്പിൽ ധർണ്ണ നടത്തി.

തുടർച്ചയായ പ്രളയവും, ലോകത്തെയാകെ നടുക്കിയ കോവിഡ് മഹാമാരിയും തകർത്തകർഷക ജനതയെ മനസാക്ഷിയില്ലാത്ത മനസ്സുമായി കഴിയുന്ന കർഷകരെ ബാങ്കുകൾ ദ്രോഹിക്കുകയാണ്. കൊല്ലം അഞ്ചലിലെ പോലെ ഇനിയും അഭിരാമി മാർ ആത്മഹത്യ ചെയ്യേണ്ട സാഹചര്യം സംജാതമാകുമെന്ന് കെ.പി.സി.സി. മെമ്പറും യു.ഡി.എഫ്.കൺവീനറുമായ കെ കെ വിശ്വനാഥൻ മാസ്റ്റർ അഭിപ്രായപ്പെട്ടു.
കേരള ബാങ്ക് വയനാട് ജില്ലാ ഹെഡ് ക്വാർട്ടേഴ്സ് ഓഫീസിലേക്ക് കർഷക കോൺഗ്രസ്സ് ജില്ലാ കമ്മറ്റി നടത്തിയ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാർഷിക ഉൽപന്നങ്ങളുടെ വിലയിടിവും വന്യമൃഗശല്യവും നിത്യസംഭവമായി കർഷകജനതയുടെ ജീവിതം നരകതുല്യമാകുമ്പോൾ സർഫാസി കരിനിയമത്തിൻ്റെ കരാള ഹസ്തം കർഷകൻ്റെ ജീവനെടുക്കുമ്പോൾ സർക്കാർ സ്വന്തക്കാർക്കും, ബന്ധുക്കൾക്കും ‘പിൻവാതിലിലൂടെ സുരക്ഷ ഉറപ്പാക്കുന്ന തിരക്കിലാണെന്നും മുഖ്യ പ്രഭാഷണം നടത്തിയ കെ.പി.സി.സി മെംബർ കെ.എൽ.പൗലോസ് പറഞ്ഞു.വയനാട് മെഡിക്കൽ കോളേജ് ജില്ലയുടെ മധ്യഭാഗത്ത് ചന്ദ്ര പ്രഭ ചാരിറ്റബിൾ ട്രസ്റ്റ് ദാനമായി നൽകിയ സ്ഥലത്ത് തന്നെ വേണമെന്നത് യു ഡി എഫ് ൻ്റെയും കോൺഗ്രസ്സിൻ്റെയും നയമാണെന്നും കൺവീനർ അഭിപ്രായപ്പെട്ടു.ജില്ലാ കർഷക കോൺഗ്രസ്സ് പ്രസിഡൻ്റ് വി.എൻ.ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു.സംസ്ഥാന ഭാരവാഹികളായ പി. എം.ബെന്നി, വി.ടി. ജോസ്, സാജു ഐക്കരക്കുന്ന്, ഒ.വി.റോയി, വി.വി.രാജു ,ടി.വിജയൻ, കെ.ജെ.ജോൺ, ഇ.ജോൺസൺ, സെബാസ്റ്യൻ കൽപ്പറ്റ, ഇവി.അബ്രഹാം മാസ്റ്റർ, റീ ന ജോർജ്ജ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post സന്തോഷ് ട്രോഫിയിൽ പന്ത് തട്ടാനൊരുങ്ങി ശ്രീനാഥ് ചന്ദ്രൻ.
Next post സന്തോഷ് ട്രോഫി ക്യാമ്പിലേക്ക് സെലക്ഷന്‍ കിട്ടിയ ശ്രീനാഥിനെ ആദരിച്ചു
Close

Thank you for visiting Malayalanad.in