പനമരം ചെറുപുഴ പാലത്തിന് 19 ന് മന്ത്രി മുഹമ്മദ് റിയാസ് തറക്കല്ലിടുമെന്ന് സംഘടാക സമിതി അറിയിച്ചു. ജില്ലയിലെ പ്രധാനപ്പെട്ട റോഡുകളിൽ ഒന്നായ ബീനാച്ചി പനമരം റോഡിൽ ചെറുപുഴയ്ക്ക് കുറുകെയുള്ള പാലം കാലപ്പഴക്കം മൂലം അപകടാവസ്ഥയിലായതിനെ തുടർന്നാണ് പുതിയ പാലം നിർമിക്കുന്നത്. നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി 10 കോടി അനുവദിച്ചു 44 മീറ്റർ നീളത്തിലും 11 മീറ്റർ വീതിയിലും പാലത്തിന് ഇരുവശവും 1.5 മീറ്റർ വീതിയിൽ നടപ്പാതയോടും കൂടിയാണ് നിർമിക്കുന്നത്.കൂടാതെ ഇരുഭാഗങ്ങളിലേക്കും 320 മീറ്റർ നീളത്തിൽ അപ്രോച്ച് റോഡും 7 മീറ്റർ വീതിയിൽ ബിഎംആൻഡ് ബിസിയായി ഉപരിതല ടാറിങ്ങും പൂർത്തികരിക്കുന്നതോടെ യാത്ര ക്ലേശത്തിന് പരിഹാരമാകും.18 മാസമാണ് പൂർത്തീകരണ കാലാവധി. തറക്കല്ലിടിലിന് മുന്നോടിയായുള്ള എല്ലാ പ്രവൃത്തികളും പൂർത്തീകരിച്ചതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഗിരിജകൃഷ്ണൻ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് തോമസ് പാറക്കാലായിൽ, അസി.എൻജിനീയർ കുട്ടികൃഷ്ണൻ, കെ.ടി.സുബൈർ, സജേഷ് സെബാസ്റ്റ്യൻ, അന്നക്കുട്ടി ജോസ്, വാസു അമ്മാനി എന്നിവർ അറിയിച്ചു.
കോഴിക്കോട്: ഓൺലൈൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ – ഒമാക് കോഴിക്കോട് ജില്ലാ അഞ്ചാമത് സമ്മേളനവും വാർഷിക ജനറൽ ബോഡിയും കൊടുവള്ളിയിൽ നടന്നു....
പുൽപ്പള്ളി : ഏഷ്യൻ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയവർക്ക് സ്വീകരണം നൽകി. ഏഷ്യൻ പഞ്ചഗുസ്തി ചാമ്പ്യൻ ഷിപ്പിൽ മെഡലുകൾ നേടി വയനാടിന്റെ അഭിമാനമായി മാറിയ എലൈൻ ആൻ...
. മാനന്തവാടി: തിരുനെല്ലി അപ്പപാറയിൽ യുവതി ജീവിത പങ്കാളിയുടെ വെട്ടേറ്റ് മരിച്ചു. പരിക്കുകളോടെ മകൾ ആശുപത്രിയിൽ ചികിത്സ തേടി. ചേകാടി വാകേരിയിൽ വാടകയ്ക്കു താമസിക്കുന്ന എടയൂർ കുന്ന്...
' അശ്വിൻ ജോസ്, ചൈതന്യ പ്രകാശ്, ഹന്നാ റെജി കോശി, ഇന്ദ്രൻസ്, ലാൽ, അൽത്താഫ്, മിഥുൻ എം ദാസ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി റിനോയ് കല്ലൂർ തിരക്കഥ എഴുതി...
ബത്തേരി: ലൈസൻസില്ലാതെ നിയമവിരുദ്ധമായി കാറിൽ തിരകളും(ammunitions) മാരകായുധങ്ങളും കടത്തിയ സംഭവത്തിൽ ഒരാളെ കൂടി പിടികൂടി. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന ബത്തേരി, പുത്തൻകുന്ന്, കോടതിപ്പടി, പാലപ്പെട്ടി വീട്ടിൽ, സഞ്ജു...
മേപ്പാടി: ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ സ്ഥാപക ചെയർമാനും മാനേജിങ് ഡയറക്ടറുമായ പത്മശ്രീ ഡോ. ആസാദ് മൂപ്പൻ ചെയർമാനായുള്ള ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ 2021-22 അധ്യയന വർഷത്തിൽ...